രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച മൊബൈൽ ഫോണുകൾ പിടികൂടി

186

കോഴിക്കോട് ∙ വാണിജ്യ നികുതിയുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാതെ കൊടുവള്ളിയിൽ നിന്നു തിരൂരിലേക്കു കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകൾ കുന്നമംഗലത്തു നിന്നു വാണിജ്യ നികുതി ഇന്റലിജൻസ് വിഭാഗം മൂന്നാം സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തു. 2.5 ലക്ഷം രൂപ പിഴയായി ഈടാക്കി.