എം.​ജെ.​അ​ക്ബ​റി​ന്‍റെ രാ​ജി രാ​ഷ്ട്ര​പ​തി സ്വീ​ക​രി​ച്ചു

152

ന്യൂ​ഡ​ല്‍​ഹി : ലൈംഗികാരോപ​ണ​ത്തി​നു വി​ധേ​യ​നാ​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റി​ന്‍റെ രാ​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ്വീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ക്ബ​ര്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന അ​ക്ബ​ര്‍​ക്കെ​തി​രേ 35 വ​നി​താ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്രി​യാ​ര​മ​ണി​ക്കെ​തി​രേ അ​ക്ബ​ര്‍ ക​ഴി​ഞ്ഞ ​ദി​വ​സം മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യി​രു​ന്നു. സ​ണ്‍​ഡേ വാ​രി​ക, ടെ​ല​ഗ്രാ​ഫ് ദി​ന​പ​ത്രം, ഏ​ഷ്യ​ന്‍ ഏ​ജ് ദി​ന​പ​ത്രം തു​ട​ങ്ങി​യ​വ​യു​ടെ പ​ത്രാ​ധി​പ​ര്‍ ആ​യി​രു​ന്നു അ​ക്ബ​ര്‍. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​ണ് അ​റു​പ​ത്തേ​ഴു​കാ​ര​നാ​യ അ​ക്ബ​ര്‍.

NO COMMENTS