ജനകീയ സമരങ്ങള്‍ പൊലീസിനെ ഉപയോഗിച്ചു അടിച്ചൊതുക്കുന്നുവെന്ന് എം.എം. ഹസന്‍

235

തിരുവനന്തപുരം: ജനകീയ സമരങ്ങള്‍ പൊലീസിനെ ഉപയോഗിച്ചു സര്‍ക്കാര്‍ അടിച്ചൊതുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. സ്വാശ്രയ മെഡിക്കല്‍ പി.ജി കോഴ്സുകളിലെ ഫീസ് വര്‍ധനക്കെതിരെ കെഎസ്യു ചൊവ്വാഴ്ച നടത്തിയ നിയമസഭാ മാര്‍ച്ചിനുനേരെ ഉണ്ടായ പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെപിസിസി വിശാല എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനിച്ചതായി ഹസന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകരെ ദ്രോഹിക്കുന്നുവെന്നും ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY