ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം

24
Group of people at the seminar, presentation or conference. Vector flat cartoon illustration. Professional speaker coach speaks to the audience. Business training, coaching and education concept.

സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) 2022-2024 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി എന്നീ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.

15 നും 30 നും മധ്യേ പ്രായമുള്ള ബധിരർ, മൂകർ അസ്ഥി സംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. താമസ സൗകര്യം സൗജന്യമാണ്.

അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോമിലോ വെള്ള കടലാസിലോ തയാറാക്കിയ അപേക്ഷകൾ, ബയോഡാറ്റാ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം ജൂലൈ 20ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. ഇന്റർവ്യൂ തീയതി ജൂലൈ 25 ന് രാവിലെ 11ന്. കൂടുതൽ വിവരങ്ങൾക്ക്: 0471-2343618.

NO COMMENTS