ഖാദർ മൊയ്തീന്‍ മുസ്ലിം ലീഗിന്‍റെ ദേശീയ അദ്ധ്യക്ഷന്‍

228

ചെന്നൈ: മുസ്ലിം ലീഗിന്റെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മുൻ എംപി ഖാദർ മൊയ്തീനെ ദേശീയാദ്ധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടിയെ ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചു. ദേശീയരാഷ്ട്രീയത്തിലേയ്ക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ ആദ്യ ചുവടുവെയ്പാണ് ഇത്. കേരളത്തിലെ പാർട്ടി ജനറൽ സെക്രട്ടറിയായ ഇ ടി മുഹമ്മദ് ബഷീർ എം പി ഓർഗനൈസിംഗ് സെക്രട്ടറിയാകും. പി വി അബ്ദുൾ വഹാബാണ് പുതിയ ട്രഷറർ. ചെന്നൈയിൽ നടന്ന മുസ്ലീം ലീഗിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ലീഗ് ദേശീയാദ്ധ്യക്ഷൻ കൂടിയായിരുന്ന ഇ അഹമ്മദ് എം പിയുടെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഇ അഹമ്മദിന്റെ മരണശേഷം ഒഴിഞ്ഞുകിടക്കുന്ന മലപ്പുറം ലോക്സഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിയ്ക്കുമെന്ന കാര്യത്തിലും യോഗത്തിൽ പ്രാഥമികചർച്ചകൾ നടന്നു.

NO COMMENTS

LEAVE A REPLY