ജയലളിതയുടെ മരണം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

184

ചെന്നൈ: ജയലളിതയെ മരിച്ചതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ എത്തിച്ചത് എന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ജയലളിതയുടെ നാഡിമിടിപ്പ് നിലച്ചിരുന്നതായി ചെന്നൈ സ്വദേശിനിയായ രാമസീത എന്ന ന്യൂട്രീഷ്യനിസ്റ്റാണ് വെളിപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് രാമസീത ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അപ്പോളോ ആശുപത്രി ഇവര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ നാഡിമിടിപ്പ് നിലച്ചിരുന്നു. എന്നിട്ടും ഐ.സിയുവിലേക്ക് മാറ്റുകയായിരുന്നു. ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20-ാം ദിവസം തന്നെ എം.ജി.ആര്‍ സ്മാരകത്തില്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നുവെന്നും രാമസീത വെളിപ്പെടുത്തി. രാമസീതയുടെ പ്രസംഗത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

NO COMMENTS

LEAVE A REPLY