ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന്

272

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രശ്‌നത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഗൗരവമേറിയത് എന്നാണ് ഉപസമിതിയുടെ പ്രാഥമിക നിഗമനം. അതിനിടെ കോളെജില്‍ വിവിധ വിദ്യാര്ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് വി.മുരളീധരന്‍ നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരം ഇന്ന് 11 മണിക്ക് സമാപിക്കും.

NO COMMENTS

LEAVE A REPLY