കൊ​റോ​ണ വൈ​റ​സു​ക​ള്‍ വാ​യു​വി​ലൂ​ടെ രോ​ഗം പ​ര​ത്തു​ന്ന​തി​ന് തെ​ളി​വി​ല്ല – ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ര​മ​ണ്‍ ആ​ര്‍ ഗം​ഗാ​ഖേ​ദ്ക​ര്‍

100

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സു​ക​ള്‍ വാ​യു​വി​ലൂ​ടെ പ​ക​രു​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ വൈ​റ​സ് ബാ​ധി​ത​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ എ​ല്ലാ​വ​ര്‍​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും വൈ​റ​സു​ക​ള്‍ വാ​യു​വി​ലൂ​ടെ പ​ട​ര്‍​ന്ന് പി​ടി​ച്ച്‌ രോ​ഗം പ​ര​ത്തു​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍). ഐ​സി​എം​ആ​റി​ലെ ഹെ​ഡ് ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ര​മ​ണ്‍ ആ​ര്‍ ഗം​ഗാ​ഖേ​ദ്ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കൊ​റോ​ണ വാ​യു​വി​ലൂ​ടെ​യും പ​ക​രു​മെ​ന്ന് യു​എ​സ് പ​ക​ര്‍​ച്ച​വ്യാ​ധി വ​കു​പ്പ് ത​ല​വ​ന്‍ അ​ന്തോ​ണി ഫൗ​സി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ളെ ത​ള്ളു​ക​യാ​ണ് ഐ​സി​എം​ആ​ര്‍.കൊ​റോ​ണ ബാ​ധി​ത​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ആ​ശു​പ​ത്രി​ക​ളി​ലെ മ​റ്റു രോ​ഗി​ക​ള്‍​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ല. അ​തി​നാ​ല്‍ കൊ​റോ​ണ വാ​യു​വി​ലൂ​ടെ പ​ക​രു​മെ​ന്ന വാ​ദ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ളി​നൊ​പ്പ​മാ​യി​രു​ന്നു വാ​ര്‍​ത്താ​സ​മ്മേ​ള​നം.

NO COMMENTS