കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം; നാല് പേരെ സൈന്യം വധിച്ചു

233

ശ്രീനഗര്‍: കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം. ബന്ദിപോറ ജില്ലയിലെ സുമ്ബാലിലുള്ള സിആര്‍പിഎഫിന്റെ ക്യാംപിന് നേരെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിച്ച സിആര്‍പിഎഫ് നാല് അക്രമികളെ വധിച്ചു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍ നിന്നു കണ്ടെടുത്തു. കൂടുതല്‍ അക്രമികള്‍ ഇവര്‍ക്കൊപ്പമുണ്ടെന്ന സംശയത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.

NO COMMENTS