മുംബൈയിലെ ക്രിസ്റ്റല്‍ ടവറില്‍ തീപിടുത്തം

181

മുംബൈ : മുംബൈയിലെ പരേലില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഹിന്ദ്മാതാ സിനിമാ തിയറ്ററിനു സമീപത്തുള്ള ക്രിസ്റ്റല്‍ ടവറിലാണു തീപിടിത്തമുണ്ടായത്. ധാരാളം ആളുകള്‍ കെട്ടിടത്തിന്റെ മുകളിലെ നിലകളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണു രക്ഷാപ്രവര്‍ത്തകര്‍. ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS