നാട് നന്നാക്കും മുന്‍പ് കുടുംബത്തെ നന്നാക്കുകയാണ് സി.പി.എം മന്ത്രിമാരും നേതാക്കളുമെന്ന് കെ. സുരേന്ദ്രന്‍

195

നാട് നന്നാക്കും മുന്‍പ് കുടുംബത്തെ നന്നാക്കുകയാണ് സി.പി.എം മന്ത്രിമാരും നേതാക്കളുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പരിഹാസം. വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനും പി. കെ ശ്രീമതി എംപിയുടെ മകനുമായ സുധീര്‍ നമ്ബ്യാരെ ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ പരിഹസിച്ചിരിക്കുന്നത്.മരുമകളെ കുക്ക് തസ്തികയില്‍ നിയമിച്ചതും കടലാസ് കമ്ബനി ഉപയോഗിച്ച്‌ കോടികള്‍ തട്ടിയെടുത്തതും കൂടാതെ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് മകനെ സ്ഥാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY