മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

348

കോഴിക്കോട്: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് എ.കെ ശശീന്ദ്രന്‍. രാജിയിലേക്കുനയിച്ച ഫോണ്‍വിളി സംബന്ധിച്ച്‌ സ്വകാര്യ ചാനല്‍ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ശശീന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.
വിവാദവുമായി ബന്ധപ്പെട്ട് പുകമറമാറിയതില്‍ സന്തോഷമുണ്ട്. ആരോടും ശത്രുതയുമില്ല. ചാനലിന്റെ ഖേദപ്രകടനത്തെ സ്വാഗതം ചെയ്യുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും ശശീന്ദ്രന്‍ അറിയിച്ചു.
എന്നാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY