ജിഎസ്ടി : ഐടി ശൃംഖലയ്ക്ക് 2256 കോടി ചെലവിടാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി

190

ന്യൂഡല്‍ഹി • ഉല്‍പന്ന സേവന നികുതി (ജിഎസ്ടി) നടപ്പാക്കാനാവശ്യമായ വിവര സാങ്കേതിക വിദ്യാ ശൃംഖല സ്ഥാപിക്കാനുള്ള സക്ഷം പദ്ധതി 2256 കോടി രൂപ ചെലവില്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ജിഎസ്ടിക്കു പുറമെ കസ്റ്റംസ് ഏകജാലക സൗകര്യം (സ്വിഫ്റ്റ്) വ്യാപകമാക്കാനും മറ്റു നികുതിദായക സൗഹൃദ പദ്ധതികള്‍ ക്കുംസഹായകമാണ് സക്ഷം പദ്ധതി.