ഈജിപ്തിലെ എല്‍സഫാ ജില്ലയില്‍ സ്ഫോടനം, രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

250

കയ്റോ: ഈജിപ്തിലെ വടക്കന്‍ സിനായിലെ എല്‍സഫാ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക ചെക്ക്പോസ്റ്റുകള്‍ക്കു നേരെയായിരുന്നു വെള്ളിയാഴ്ച ഭീകരര്‍ ആക്രമണം നടത്തിയത്. ഇസ്മായ്ലിയ നഗരത്തിലുണ്ടായ വെടിവയ്പില്‍ 14 ഭീകരരെ സൈന്യം കൊലപ്പെടുത്തിയെന്ന വിവരം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് എല്‍സഫാ ജില്ലയില്‍ സ്ഫോടനമുണ്ടായത്. 2013-ല്‍ മുഹമ്മദ് മുര്‍സിയെ സ്ഥാനഭൃഷ്ടനാക്കിയതു മുതലാണ് ഇവിടെ സൈനികരും ജിഹാദിസ്റ്റുകളും തമ്മില്‍ സായുധകലാപം ആരംഭിച്ചത്.

NO COMMENTS