കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വീട്ടുമുറ്റത്തെ മൂന്ന് ബൈക്കുകള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു

210

പാപ്പിനിശ്ശേരി: കണ്ണൂര്‍ പാപ്പിനിശ്ശേ ഇരിണാവ് പയ്യട്ടത്തെ ചെയ്യാപ്പുറത്ത് കുഞ്ഞിക്കണ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്നു ബൈക്കുകള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. സഹോദരങ്ങളായ രാജീവന്റെയും സജീവന്റെയും അയല്‍ക്കാരനായ രവീന്ദ്രന്റെയും വാഹനങ്ങളായിരുന്നു ഇവ. അയല്‍ക്കാരനായ രവീന്ദ്രന്‍ സ്ഥിരമായി ഇവിടെയാണ് വാഹനം സൂക്ഷിക്കാറുണ്ടായിരുന്നത്. സ്കൂട്ടറും ബൈക്കും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. രാതി ഒരു മണിയോടെ സജീവന്റെ ഭാര്യ നിഷയാണ് തീ കത്തുന്നത് കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു. ഫോറന്‍സിക്ക് വിദഗ്ധരും പോലീസ് നായയും അന്വേഷണത്തിനായി എത്തും.

NO COMMENTS

LEAVE A REPLY