ദിലീപിനെ അഭിഭാഷകര്‍ ജയിലില്‍ സന്ദര്‍ശിച്ചു

220

ആലുവ: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സന്ദര്‍ശിച്ചു. അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ ജൂനിയേഴ്സാണ് ദിലീപുമായി സംസാരിച്ചത്. ദിലീപുമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അഭിഭാഷകര്‍ സംസാരിച്ചു. ദിലീപിന്റെ കേസ് ഏറ്റെടുത്ത വിവരം രാമന്‍പിള്ള കഴിഞ്ഞ ദിവസം സ്ഥീകരിച്ചിരുന്നു. അതിനുശേഷം നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും അദ്ദേഹം അറിയിചു. ദിലീപിനു വേണ്ടി കേസില്‍ ആദ്യമായി ഹാജരായിരുന്നത് അഭിഭാഷകന്‍ കെ. രാംകുമാറായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നാണ് സൂചന.