തെലുങ്കാനയില്‍ സാവിത്രിഭായ് ഫൂലെയുടെ പ്രതിമ തകര്‍ത്തു

300

ഹൈദരാബാദ് : തെലുങ്കാനയിൽ സ്‌കൂള്‍ പരിസത്ത് നിര്‍മ്മിച്ച സാവിത്രിഭായ് ഫൂലെയുടെ പ്രതിമകള്‍ക്കു നേരെ ആക്രമണം. തെലുങ്കാന സിര്‍ക്കില്ല ജില്ലയിലെ സുദ്ദാലയില്‍ സ്‌കൂള്‍ പരിസരത്ത് സ്ഥിതി ചെയ്തിരുന്ന പ്രതിമയ്ക്കു നേരെയായിരുന്നു ആക്രമണം. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് നിഗമനം. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ അക്രമികള്‍ക്ക് അനായാസം സ്‌കൂള്‍ വളപ്പില്‍ കടക്കാനും പ്രതിമ നശിപ്പിക്കാനും സാധിച്ചു.
പ്രതിമ തകര്‍ത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിഎസ്പി മണ്ഡല്‍ റവന്യൂ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

NO COMMENTS