പാറ്റൂര്‍ കേസിലെ രേഖകള്‍ ഹാജരാക്കിയില്ല ; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം

276

കൊച്ചി : ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പാറ്റൂര്‍ കേസില്‍ നല്‍കാമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ഇനിയും നല്‍കാത്തതിനാണ് വിമര്‍ശനം. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. ഭൂപതിവുരേഖ വ്യാജമെന്ന് ജേക്കബ് തോമസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രേഖ വ്യാജമല്ലെന്ന് പരിശോധിച്ച്‌ ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നല്‍കുന്നില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഉദ്യോഗസ്ഥന്റെ ഈ നടപടി ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

NO COMMENTS