യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പാര്‍ട്ടി വിട്ടു

211

കൊല്ലം: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പാര്‍ട്ടി വിട്ടു. തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നു മഹേഷ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും കെ എസ് യു വളര്‍ത്തി വലുതാക്കിയ എ കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.