കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

184

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയും പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെയും പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.
നടപടിക്രമങ്ങള്‍ പാലിച്ചല്ല പ്രവേശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 180 മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് റദ്ദാക്കിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150 സീറ്റുകളിലേക്കും കരുണ മെഡിക്കല്‍ കോളജിലെ 30 സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയത്. പ്രവേശനം റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. കരുണ കണ്ണൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്ന് കോടതി കണ്ടെത്തി. കൃത്രിമ രേഖകള്‍ സമര്‍പ്പിച്ച കോളേജുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
ജെയിംസ് കമ്മിറ്റി അംഗീകരിച്ച 30 പേര്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY