ബി.എസ്.എൻ.എൽ എസ്.സി.എസ്.ടി വിഭാഗം ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുന്നില്ലെന്ന് പരാതി

278

തിരുവനന്തപുരം : ബി.എസ്.എൻ.എൽ എസ്.സി.എസ്.ടി ജീവനക്കാർക്ക് പ്രമോഷൻ റിസർവേഷൻ ഇല്ലെന്നും, അണ്ടർ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, തസ്തികയിലേക്കുള്ള ഇളവുകൾ അധികൃതർ തടയുന്നുവെന്നും, സേവാ, ബി.എസ്. എൻ.എൽ, എസ്.സി.എസ്.ടി. എംപ്ളോയീസ് വെൽഫയർ അസോസിയേഷന്‍റെ ജില്ലാസമ്മേളനത്തിൽ ഐ.എസ്.ആർ.ഒ. സൈൻറിസ്റ്റ്, പി.മുരുകൻ പറഞ്ഞു. തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ ഇന്ന് രാവിലെ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസർവേഷനും കൂടി നിറുത്തിയാൽ ഇൻഡ്യയിലെ പട്ടികജാതി പട്ടികവർഗക്കാർ വീണ്ടും പാർശ്വവൽക്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.രാജൻ അധ്യക്ഷത വഹിക്കുകയും, ജില്ലാ ഓർഗനൈസേഷൻ സെക്രട്ടറി, രവീന്ദ്രൻ പാറോട്ടുകോണം, സ്റ്റേറ്റ് പ്രസിഡണ്ട് കെ.വി.കുമാരൻ, ജില്ലാ സർക്കിൾ സെക്രട്ടറി. കെ.കെ.സുശീലൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

NO COMMENTS