ഗുര്‍മീത് റാമിനെതിരായ കോടതി വിധി:പഞ്ചാബിലും ഹരിയാനയിലും അക്രമം പടരുന്നു

289

ചണ്ഡിഗഡ്: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാമിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമം. സംഘര്‍ഷത്തിനിടെ 11 പേര്‍ കൊല്ലപ്പെട്ടു. 150ഓളം പേര്‍ക്ക് ഗുരുതരമായി പുരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
പോലീസിന് നേരെ വ്യാപക കല്ലേറുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ ഒബി വാനുകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. പഞ്ചാബിലെ ഒരു റെയില്‍വേ സ്റ്റേഷനും പെട്രോള്‍ പമ്ബും ഫയര്‍ എന്‍ജിനും തീവെച്ച്‌ നശിപ്പിച്ചു. അക്രമികള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസും ഷെല്ലുകളും പ്രയോഗിച്ചു.വ്യാപകമായി ലാത്തിച്ചാര്‍ജും നടന്നു. പോലീസ് ആകാശത്തേക്ക് വെടിവെച്ചെന്നും റിപ്പോര്‍ട്ടുണ്ട്. റാം റഹീമിന്റെ അുയായികളായ ഒരു ലക്ഷത്തോളം ആളുകളാണ് പഞ്ചകുലയില്‍ തമ്ബടിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലും അതീവ ജാഗ്രത പാലിക്കുകയാണ്.

NO COMMENTS