നടിയെ ആക്രമിച്ച കേസ് പ്രത്യേകസംഘം അന്വേഷിക്കും

237

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ അന്വേഷണച്ചുമതല പ്രത്യേക സംഘത്തിന്. ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണസംഘത്തലവന്‍. എഡിജിപി ബി.സന്ധ്യ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. റൂറല്‍ എസ്പി, ഡിസിപി, ആലുവ ഡിവൈഎസ്പി, വനിതാ സിഐ എന്നിവരും സംഘത്തിലുണ്ട്. ഏഴുപേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ െ്രെഡവര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണെന്ന് കമ്മീഷണര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ 376, 366 വകുപ്പുകളാണ് ചുമത്തുക. നടി കളമശ്ശേരി കോടതിയില്‍ രഹസ്യമൊഴി നല്‍കി.

NO COMMENTS

LEAVE A REPLY