പ്രവാസിയെ തട്ടികൊണ്ട് പോയ കേസ് ; മൂന്നു പേര്‍ പിടിയില്‍

190

കണ്ണൂര്‍ : പ്രവാസിയായ പെരുമ്പാവൂര്‍ സ്വദേശിയെ തട്ടികൊണ്ട് പോയ കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേർ പിടിയിൽ. ദുബായിയില്‍ വ്യവസായിയായ അഷ്‌റഫിനെയാണ് ഗുണ്ടകള്‍ തട്ടിക്കൊണ്ട് പോയ ശേഷം മര്‍ദ്ദിച്ച് അവശനാക്കിയത്. പിന്നീട് ഇയാളുടെ എടിഎം കാര്‍ഡുകളുടെ പാസാവേര്‍ഡുകളും ഇവര്‍ കൈവശപ്പെടുത്തി. തുടര്‍ന്ന് അഷറഫിന്റെ അഞ്ച് ലക്ഷത്തോശം രൂപയും ഇവര്‍ കൈക്കലാക്കി. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശികളായ പി റെയ്‌സ്(28), എസ് സന്ദീപ്(27), കെ റെനില്‍(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചംഗ ക്വട്ടേഷന്‍ സംഗത്തിലെ രണ്ട് പേരെകൂടി പിടി കൂടാനുണ്ട്. ടൗണ്‍ സിഐ ടി കെ രത്‌നകുമാര്‍ ,എഎസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

NO COMMENTS