പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം അ​ഞ്ചു പേ​ര്‍ തു​ര്‍​ക്കി സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു

180

സി​റി​യ : ​പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം അ​ഞ്ചു സി​റി​യ​ൻ പൗരന്മാർ തു​ർ​ക്കി​ സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ഡ്‌ലിബ് പ്ര​വി​ശ്യ​യി​ലെ ഹാ​തി​യ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് വെ​ടി​യേ​റ്റ​ത്. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​റി​യ​ൻ സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന​ക​ളും വി​മ​ത​രും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​തോ​ടെ ഇ​ഡ്‌ലിബ് പ്ര​വി​ശ്യ​യി​ലെ ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. പ്രാ​ണ​ര​ക്ഷാ​ർ​ഥം കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് പാ​ലാ​യ​നം ചെ​യ്യു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ തു​ർ​ക്കി സേ​ന വെ​ടി​വെ​ച്ച് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ വി​​​മ​​​ത​​​രു​​​ടെ​​​യും അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ഫ​​​ത്തേ അ​​​ൽ ഷാം ​​​ഫ്ര​​​ണ്ട് എ​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ​​​യും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്. റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി ത​​​വ​​​ണ ഇ​​​വി​​​ടെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഭീ​​​ക​​​ര​​​ർ​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​മാ​​​ന​​​ങ്ങ​​​ളും ഇ​​​വി​​​ടെ പ​​​ല​​​ത​​​വ​​​ണ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

NO COMMENTS