വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

198

ന്യൂഡൽഹി∙ വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അരമണിക്കൂര്‍ യാത്രയ്ക്ക് 1,200 രൂപയും ഒരു മണിക്കൂറിന് 2,500 രൂപയുമായിരിക്കും പരമാവധി ടിക്കറ്റ് നിരക്ക്. കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളയ്ക്ക് പുതിയ വ്യോമയാന നയം തുണയാകും.

രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിന് 20 വിമാനങ്ങളും അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും വേണമെന്ന നിബന്ധനയാണ് എയര്‍ കേരളയ്ക്ക് തടസമായിരുന്നത്. പുതിയ വ്യോമയാന നയത്തില്‍ ഇത് ഒഴിവാക്കി. പകരം ആഭ്യന്തര സര്‍വീസിന്‍റെ തോത് അനുസരിച്ചുള്ള ഡൊമസ്റ്റിക് ഫ്ലൈയിങ് ക്രെഡിറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അരമണിക്കൂര്‍ ഒരുമണിക്കൂര്‍ യാത്രകളുടെ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചതോടൊപ്പം ആഭ്യന്തര സര്‍വീസുകളിലെ രണ്ടു ശതമാനം സെസ് എടുത്തുകളഞ്ഞു.

NO COMMENTS

LEAVE A REPLY