ദില്ലി: നീറ്റ് രണ്ടാം ഘട്ട പരീക്ഷ ഇന്നു നടക്കും.
നീറ്റ് ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിക്കൊണ്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇളവു നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപനത്തിന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും അംഗീകാരവും കിട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഈ അദ്ധ്യയന വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഇളവ് കിട്ടും. നീറ്റ് ഓര്ഡിന്ന്സ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.