ഹാക്ക് ചെയ്യാന്‍ കഴിയാത്ത സ്മാര്‍ട്ട് ഫോണുകളുമായി വ്യോമസേന

167

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നത് ഏവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രത്യേകിച്ച്‌ സുരക്ഷാ സേനയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പലരീതിയിലും ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പരിഹാരമായി ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനാംഗങ്ങള്‍ക്ക് നല്‍കാന്‍ വ്യോമസേന രംഗത്ത് എത്തിയിരിക്കുന്നു. സേനയുടെ 1.75 ലക്ഷം വരുന്ന അംഗങ്ങള്‍ക്ക് മുഴുവനും പുതിയ സ്മാര്‍ട്ട്ഫോണ്‍ നല്‍കും. സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സാധാരണ ഗതിയിലുള്ള വീഡിയോ കോളുകള്‍, വോയിസ് കോളുകള്‍ തുടങ്ങിയ സേവനങ്ങള്‍ പ്രത്യേക സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുമെങ്കിലും മറ്റ് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ഇതില്‍ ഉണ്ടാവുകയില്ല. ഇന്ത്യയിലെ എല്ലാ എയര്‍ബേസുകളുമായും എപ്പോഴും പുതിയ സ്മാര്‍ട്ട് ഫോണ്‍ ബന്ധപ്പെടുത്തിയിരിക്കും.
ഔദ്യോഗികമായി സേനയുടെ ഭാഗമായി മാറുമ്ബോഴാണ് അംഗങ്ങള്‍ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ നല്‍കുക. സേനാംഗങ്ങളുടെ സര്‍വീസ് നമ്ബറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്ബറാകും നല്‍കുക. അംഗങ്ങള്‍ എവിടെ പോയാലും മൊബൈല്‍ വ്യോമസേനാ നെറ്റ് വര്‍ക്കുമായി കണക്ടഡ് ആയിരിക്കും. പുതിയ സംവിധാനത്തിനായി 300കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY