അങ്കമാലിയില്‍ ചേട്ടനെയും കുടുംബത്തെയും അനുജന്‍ വെട്ടിക്കൊന്നു

254

അങ്കമാലി : അങ്കമാലി മൂക്കന്നൂര്‍ എരപ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടി കൊലപ്പെടുത്തി. കുംടുംബ നാഥന്‍ എരപ്പ് അറയ്ക്കലില്‍ ശിവന്‍ (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ അനുജന്‍ ബാബുവാണ് കൊലനടത്തിയത്. സ്മിതയുടെ രണ്ട് വയസുള്ള മകള്‍ക്കും വെട്ടേറ്റു. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണം. സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊന്ന ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ബാബു കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തിലേയ്ക്ക് ബൈക്ക് ഓടിച്ചുചാടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ബാബുവിനെ കൊരട്ടി പോലിസ് പിടികൂടി. സ്വത്തുതര്‍ക്കമുണ്ടായെങ്കിലും ഇപ്പോള്‍ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. ശിവന് സ്ഥലം അളവാണ് തൊഴില്‍. കൊലയാളിയായ ബാബു ഓട്ടോ ഡ്രൈവറാണ്. ബാബു ഉള്‍പ്പെടെയുള്ള അഞ്ച് സഹോദരങ്ങള്‍ തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്.

NO COMMENTS