ബോഗിയില്‍ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇന്‍റര്‍സിറ്റി എക്സ്പ്രസ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നു

200

തിരുവനന്തപുരം : ട്രെയിനിന്‍റെ ബോഗിയില്‍ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇന്‍റര്‍സിറ്റി എക്സ്പ്രസ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നു. പോലീസും ബോംബ് സ്ക്വാഡു പരിശോധന നടത്തിവരികയാണ്. സംശയകരമായ സാഹചര്യത്തില്‍ ഇതുവരെയും ഒന്നും കണ്ടെടുക്കാനായിട്ടില്ലെന്നാണ് വിവരം. വൈകുന്നേരം 5.30 തോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് പരിശോധന.