നിര്യാതരായി – തിരുവനന്തപുരം – 14/06/2016

695

കുലശേഖരം:വെള്ളാറയത്ത് വെളിയത്തുമണ്ണിൽ തോമസ് മാത്യുവിന്റെ ഭാര്യ സുശീല (63) നിര്യാതയായി. മൃതദേഹം ഇന്നു വൈകിട്ടു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 11നു സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മാവേലിക്കര അറുനൂറ്റിമംഗലം ബംഗ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: ടിസ് തോമസ് (കുവൈത്ത്), ടിങ്കി കോശി (ഗോവ). മരുമക്കൾ: ശാന്തി (കുവൈത്ത്), ഇരവിപേരൂർ ശങ്കരമംഗലത്ത് മനീഷ് (ഗോവ).

നെയ്യാറ്റിൻകര:കീഴാറൂർ പഴിഞ്ഞിപ്പാറ കാട്ടുകുളത്തിൻകരവീട്ടിൽ പരേതനായ ശശിയുടെ ഭാര്യ സി.സരസമ്മ(69) നിര്യാതയായി. മക്കൾ: ഗോപി (മദ്യനിരോധന സമിതി ഇലിപ്പോട്ടുകോണം യൂണിറ്റ് പ്രസിഡന്റ്), കുമാർ, ഉഷകുമാരി, രാജപ്രസാദ്. മരുമക്കൾ: സുധകുമാരി, ലത, സോമൻ, സിന്ധു. പ്രാർഥന ബുധൻ 10ന്.

കഴക്കൂട്ടം:കിഴക്കുംഭാഗം മച്ചേല്‍ ശ്രീശൈലത്തില്‍ ആര്‍.ശേഖരന്‍നായര്‍ (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: അശോക്‌കുമാര്‍, ശ്രീലത. മരുമക്കള്‍: ചന്ദ്രന്‍, പ്രീത. സഞ്ചയനം വെള്ളി 8.30ന്.

ഇടവ:വെൺകുളം എൽവി യുപിഎസ് അധ്യാപകൻ മാവിളയിൽ ആനന്ദ ഭവനിൽ സന്തോഷ് കുമാർ(45) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: കൃഷ്ണ, വൈശാഖ്.

കാട്ടാക്കട:ഒറ്റശേഖരമംഗലം കുരവറ മേലേതോട്ടം മണികണ്ഠവിലാസത്തിൽ വാസുദേവൻപിള്ള (88) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: മണികണ്ഠൻനായർ, കൃഷ്ണകുമാരി, ഗോപകുമാർ. മരുമക്കൾ: ഉഷകുമാരി, സുരേന്ദ്രൻനായർ. സഞ്ചയനം വെള്ളി ഒൻപതിന്.

ആറ്റിങ്ങൽ:അവനവഞ്ചേരി ശ്രീവിലാസിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ ധരിത്രീദേവി(63) നിര്യാതയായി. മക്കൾ: ആശ, ജോഷിലാൽ, ജിസ. മരുമക്കൾ: വിജയകുമാർ, ബിന്ദു, അനിൽകുമാർ.

ആറ്റിങ്ങൽ:പറയത്തുകോണം മാമംക്ഷേത്രത്തിനു സമീപം എള്ളുവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (78) മാമം സിൻസി മന്ദിരത്തിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന്.

വെള്ളനാട്:എള്ളുവിള പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻപണിക്കരുടെ ഭാര്യ സരസമ്മ (85)നിര്യാതയായി. മക്കൾ സുധാകരൻ, അശോകൻ, ഉഷാകുമാരി, ദേവരാജൻ. മരുമക്കൾ: ശ്രീകല, സുനജകുമാരി, സനൽകുമാർ, ടി.ബിന്ദു. സഞ്ചയനം വെള്ളി 8.30 ന്‌.

ആര്യനാട്:മരങ്ങാട് കൃഷ്ണവിലാസത്തിൽ കെ.കൃഷ്ണപിള്ള (68) നിര്യാതനായി. ഭാര്യ: യശോദ (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: ശ്രീലേഖ, ശ്രീകല, ശ്രീജ. മരുമക്കൾ: പി.രവീന്ദ്രൻ, ജി.സന്തോഷ്, ജി.വിനു.

തിരുവനന്തപുരം:പാപ്പനംകോട് റാംനഗർ ശ്രീരഞ്ജിനിയിൽ റിട്ട. ഐടിഐ അധ്യാപകൻ രാജപ്പൻപിള്ള (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ (റിട്ട. സെയിൽസ്ടാക്സ്). മക്കൾ: ജയശ്രീ, ഹരീന്ദ്രനാഥ്. മരുമക്കൾ: കെ.വിജയകുമാർ (റിട്ട. കെഎസ്ആർടിസി), ശ്രീകുമാരി. സഞ്ചയനം വെള്ളി എട്ടിന്.

വിതുര:പറങ്കിമാംതോട്ടം ജലജ വിലാസത്തിൽ എ.രാജേന്ദ്രൻ (സിപിഐ തള്ളച്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗം 54) നിര്യാതനായി. ഭാര്യ: ഉഷ കുമാരി. മക്കൾ: ആദർശ്, ആതിര. സംസ്കാരം ഇന്നു രാവിലെ 11 ന്.

ഇടവ:പാറയിൽ മൊട്ടകുന്ന് വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രാധാമണി അമ്മ (70) നിര്യാതയായി. മക്കൾ: യമുന, ദിലീപ്, പ്രദീപ്. മരുമക്കൾ: രവീന്ദ്രൻനായർ, ബിന്ദു, സിനി. സഞ്ചയനം ശനി എട്ടിന്.

ഭരതന്നൂർ:അംബേദ്കർ കോളനി ജോയി മന്ദിരത്തിൽ എ.ലാസർ(73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജോയി, സുനിത. മരുമക്കൾ: തോംസൺ, കവിത .പ്രാർഥന വ്യാഴം രാത്രി ഏഴിന്.

ആറാലുംമൂട്:അതിയന്നൂർ അംബികാവിലാസത്തിൽ ഹരിശ്രീ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പി.ഹരികുമാറിന്റെ ഭാര്യ അഡ്വ.കെ.എസ്.ശ്രീകല (45) നിര്യാതയായി. സഞ്ചയനം വെള്ളി 8.30ന്.

മഠത്തിക്കോണം:ചായ്ക്കുളം കുശവൻകോട്ടുകോണം വീട്ടിൽ പരേതനായ ഭാസ്കരപ്പണിക്കരുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: വിജയചന്ദ്രൻ, ഭുവനചന്ദ്രൻ, ഉഷകുമാരി, സുധർമകുമാരി, അശോക് കുമാർ, പരേതനായ വാമദേവൻ. മരുമക്കൾ: മോഹനകുമാരി, സുലോചനാദേവി, സുകുമാരൻ, വിജയൻ, സുനിത, വാസിനി. സഞ്ചയനം ഇന്ന് 8.30ന്.

കാക്കവിള:കൊല്ലംകോട് പനവിള മാധവവിലാസം ഉദയശ്രീയിൽ പരമേശ്വരൻ നായർ (86) നിര്യാതനായി. ഭാര്യ: ജെ.സുശീല അമ്മ. മകൾ: ശ്രീകല. മരുമകൻ: ഉദയകുമാർ. സഞ്ചയനം വ്യാഴം ഒൻപതിന്.

കാക്കവിള:പഴയ ഉച്ചക്കട പവാറ നെല്ലിയ്ക്കാംവിള വീട്ടിൽ എസ്.രവീന്ദ്രൻ (56) നിര്യാതനായി. മക്കൾ: അജി, അനിൽ, സനൽ. മരുമക്കൾ: സുജ, ഷൈലജ. പ്രാർഥന വ്യാഴം എട്ടിന്.

നെയ്യാർഡാം:ആഴാംകാൽ മുണ്ടവൻകുന്ന് ചന്ദ്രാലയത്തിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ റിട്ട. അങ്കണവാടി അധ്യാപിക ചന്ദ്രമതി അമ്മ (72) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, ശ്രീകുമാർ. മരുമക്കൾ: അജിതകുമാരി, ഗീതകുമാരി. സഞ്ചയനം വെള്ളി ഒൻപതിന്.

ബാലരാമപുരം:ആർസി സ്ട്രീറ്റ് മംഗലത്തിൽ എൻ.അരുളപ്പൻ (92) നിര്യാതനായി. ഭാര്യ: ആർ.ഏഞ്ചൽ. മക്കൾ: എ.തങ്കം, ആന്റണി, ലില്ലി, സുനിൽകുമാർ (ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് എച്ച്എസ്എസ് കമുകിൻകോട്). മരുമക്കൾ: നിക്കോളാസ്, മേരി, ക്രിസ്റ്റഫർ, മേരി ഷീജ (സീനിയർ ക്ലാർക്ക്, ക്ഷേമനിധി ബോർഡ്). പ്രാർഥന വ്യാഴം രാവിലെ ഏഴിന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ.

മുരുക്കുംപുഴ:വെയിലൂർ തെങ്ങുവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: ഇന്ദിര, ബേബി, ശാന്ത, ശിശുപാലൻ, ശശിധരൻ നായർ, ചന്ദ്രൻ. മരുമക്കൾ: പ്രഭാകരപിള്ള, രാമചന്ദ്രൻ നായർ, മോഹനൻ നായർ, രമാദേവി, ബിന്ദു, സിനി. സഞ്ചയനം വെള്ളി ഒൻപതിന്.

വെങ്ങാനൂർ:വെണ്ണിയൂർ നെല്ലിവിള കക്കാകുഴി നടുത്തട്ട് പുത്തൻവീട്ടിൽ പി.ശിവാനന്ദൻ (66) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ആർ.എസ്.രജി, രാഖി. മരുമകൻ: ജി.ബിജു. സഞ്ചയനം വ്യാഴം ഒൻപതിന്.

വെളളനാട്:എള്ളുവിള പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻപണിക്കരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: സി.സുധാകരൻ, അശോകൻ, ദേവരാജൻ, എസ്.ഉഷാകുമാരി. മരുമക്കൾ: ശ്രീകല, സുനജകുമാരി, ബിന്ദു, സനൽകുമാർ. സഞ്ചയനം വെള്ളി 8.30ന്.

ഉള്ളൂർ:കോർഡിയൽ ഫ്ലാറ്റ് നമ്പർ 7 ഡിയിൽ എം.പി.ജോൺ (79) നിര്യാതനായി. സംസ്കാരം ഇന്നു 10.30നു തുമ്പ സെന്റ് ജോൺ ബാപ്റ്റിസിൽ. ഭാര്യ: നാൻസി ജോൺ. മക്കൾ: അലോഷ്യസ്, നോറീൻ, റ്റിബുഷ്യസ് (മൂവരും ദുബായ്), ഷീബ. മരുമക്കൾ: ജോസഫിൻ, കോഷി ഏബ്രഹാം.

നെടുമങ്ങാട്:മാണിക്കപുരം പുന്നിരുട്ടക്കോണത്ത് വീട്ടിൽ രാജയ്യൻ (കുഞ്ഞുകൃഷ്ണൻ–81) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. ഭാര്യ: വിജയമ്മ. മക്കൾ: വിക്ടോറിയ, ബാബു, രാജൻ, പുഷ്പറാണി, അനികുമാർ, അംബിക, വിജയകുമാർ. മരുമക്കൾ: കെ.വിജയകുമാർ, അനിത, ജലജ, മാർട്ടിൻ, എ.റീന, പ്രേംരാജ്, പ്രീന.

ആര്യനാട്:പാലൈക്കോണം പനവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ലീലാഭായി (84) നിര്യാതയായി. മകൻ: പ്രസന്നൻ. സഞ്ചയനം നാളെ ഒൻപതിന്.

തിരുവനന്തപുരം:കണ്ണാന്തുറ ഷിനു കോട്ടേജിൽ ടൈറ്റാനിയം റിട്ട. സൂപ്പർവൈസർ എൻ.കെ.ജോസിന്റെ ഭാര്യ മെഡോണ ജോസ് (58) നിര്യാതയായി. സംസ്കാരം ഇന്നു 10.30നു സെന്റ് പീറ്റേഴ്സ് ചർച്ചിൽ. മക്കൾ: ഷിനു ജോസ്, ഷീമ.

ആര്യനാട്:ഇറവൂർ നന്ദു ഭവനിൽ കെ.സി.ഗോപകുമാരൻ നായർ (54) നിര്യാതനായി. ഭാര്യ: അംബികാദേവി. മകൾ: ശ്രുതി. സഞ്ചയനം വ്യാഴം ഒൻപതിന്.

പേരൂർക്കട:പേൾ നഗർ നെല്ലുവേലിൽ റിട്ട. വിഎസ്എസ് ഉദ്യോഗസ്ഥൻ എൻ.ടി.മാത്യു (74) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പേരൂർക്കട സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം നാലാഞ്ചിറ കാത്തലിക് സെമിത്തേരിയിൽ. റാന്നി പെരുനാട് നെല്ലുവേലിൽ കുടുംബാംഗമാണ്. ഭാര്യ: ചങ്ങനാശേരി പാറേപ്പള്ളി ചെറുപുഷ്പം കുടുംബാംഗം ലൂസിയാമ്മ. മക്കൾ: തോമസ് മാത്യു, ജേക്കബ് മാത്യു, സുമിന. മരുമക്കൾ: ലിൻസി, റോഷൻ, ലിനു.

തിരുവനന്തപുരം:വലിയശാല ബാപ്പുജി നഗർ ബിഎൻആർഡബ്ല്യുഎ 165ൽ എ.മുഹമ്മദ് ഖാൻ (63) നിര്യാതനായി. കബറടക്കം ഇന്ന് 11നു പാളയം ജുമാമസ്ജിദ് കബർസ്ഥാനിൽ. ബാപ്പുജി നഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. ഭാര്യ: പരേതയായ കമാൽ ബീവി. മകൻ: ഷാജുദ്ദീൻ. മരുമകൾ: അക്തർ.

തിരുവനന്തപുരം:മലയിൻകീഴ് ഈഴക്കോട് ശ്രീപത്മനാഭ ഗാർഡൻസ് ശ്രീരാഗത്തിൽ എം.അംബികാനാഥൻ (58) നിര്യാതനായി. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:കുന്നുകുഴി തമ്പുരാൻമുക്ക് ജംക്‌ഷനു സമീപം കൈരളി ലെയ്നിൽ എംആർഎ 136ൽ പരേതനായ മണിയന്റെ ഭാര്യ രത്തിനം (67) നിര്യാതയായി. സംസ്കാരം ഇന്നു 2.30നു പാളയം സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: കെ. തങ്കച്ചൻ, എം.ജോയി, മിനി, വിക്ടർ.

മാരായമുട്ടം:മണലുവിള റാഹേൽ ബംഗ്ലാവിൽ പിഎസ്‌സി റിട്ട,. ഉദ്യോഗസ്ഥൻ പോളിന്റെ ഭാര്യ സുമാഭായി (74) നിര്യാതയായി. മക്കൾ: സുരൈരാജ്, ഷെർളി, ഷീമ, പരേതയായ ഷൈനി. മരുമക്കൾ: വിജിലകുമാരി, വിജയകുമാർ, സന്തോഷ്. പ്രാർഥന നാളെ ഒൻപതിന്.

മലയിൻകീഴ്:കുരുവിൻമുകൾ മഹാത്മാ നഗർ ഏദൻ ഹൗസിൽ കെ.ശശികുമാർ (48) നിര്യാതനായി. പ്രാർഥന ഇന്ന് ഒൻപതിന്.

വെഞ്ഞാറമൂട്:ആലിയാട് വിളയ്ക്കാട്ട് വലിയവീട്ടിൽ ദിലീപിന്റെ ഭാര്യ കേരള യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ എസ്.ബിന്ദു (43) നിര്യാതയായി. മക്കൾ: അതുൽ, അഞ്ജന പാർവതി. സഞ്ചയനം നാളെ.

കല്ലറ:തണ്ണിയം തുറുത്തിയം വീട്ടിൽ മുൻ പാങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം ഗുരുദാസ് (82) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മോളി, മണിക്കുട്ടൻ (ഷാർജ). മരുമക്കൾ: ശ്രീജിത് ലാൽ, വി.വി.ധന്യ. സഞ്ചയനം നാളെ 8.30ന്.

തിട്ടമംഗലം:തട്ടാർശേരി വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ പി.ശാരദ (80) നിര്യാതയായി. മക്കൾ: എം.കരുണാകരൻ, സുശീല, മനോഹരൻ, വേണു, രമണി, തങ്കമണി, സുധാകരൻ. മരുമക്കൾ: അമ്മിണി, ശോഭന, ലളിത, സുരേന്ദ്രൻ, ഈപ്പൻ, സന്ധ്യ, പരേതനായ ഏലിയാസ്. സഞ്ചയനം വ്യാഴം 8.30ന്.

പോത്തൻകോട്:കൊയ്ത്തൂർകോണം ലതികാ ഭവനിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (94) നിര്യാതയായി. മക്കൾ: എസ്.കൃഷ്ണൻ നായർ, സി.സുഭദ്രയമ്മ, രവീന്ദ്രൻ നായർ. സഞ്ചയനം ശനി 8.30ന്.

കരകുളം:കരിക്കോണി കോയിക്കൽ വീട്ടിൽ വി.വാസന്തിദേവി (67) നിര്യാതയായി. സഞ്ചയനം ഞായർ 8.30ന്.

പളളിക്കൽ:മുൻ മടവൂർ പത്ര ഏജന്റ് ആനകുന്നം വേളാന്റ് വിള വീട്ടിൽ ദാമോദരൻ പിള്ള (കുട്ടൻപിള്ള–93) നിര്യാതനായി. ഭാര്യ: ശാരദഅമ്മ. മക്കൾ: രാധാഭായിഅമ്മ, വിലാസിനിഅമ്മ, പരേതരായ തുളസീധരൻ നായർ, കൃഷ്ണകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ഉഷാകുമാരി, രാമചന്ദ്രൻ പിള്ള, പരേതനായ കുഞ്ഞുകൃഷ്ണപിള്ള.

കല്ലറ:തുമ്പോട് ചൂട്ടയിൽകാവ് ലാളിത്യത്തിൽ ലൈസിയം സ്കൂൾ മുൻ പ്രിൻസിപ്പലും സൈനിക് സ്കൂൾ റിട്ട. അധ്യാപകനുമായ എസ്.കൃഷ്ണൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ: ലളിതമ്മ (റിട്ട. അധ്യാപിക എസ്എസ്പിബി എച്ച്എസ് ചിറയിൻകീഴ്). മക്കൾ: ദിൽക്ക്‌രാജ് കൃഷ്ണ, പരേതനായ മുൽക്ക്‌രാജ് കൃഷ്ണ. മരുമക്കൾ: ഡോ. അഞ്ജന (ഗൗരീശാ ഹോസ്പിറ്റൽ, തിരുവനന്തപുരം), ശ്രീകല (അനന്തപുരം സഹകരണ ബാങ്ക്, തിരുവനന്തപുരം). സഞ്ചയനം വെള്ളി ഒൻപതിന്.

ബാലരാമപുരം:റസൽപുരം എഎസ് നിവാസിൽ പരേതനായ ജസ്റ്റസിന്റെ ഭാര്യ ആ‍ർ.റോബി (82)​ നിര്യാതയായി. മക്കൾ: ബേബി,​ ജനറ്റ്,​ ഷീജ, പരേതനായ ജെ.സെൽവരാജ്. മരുമക്കൾ: സി.സരോജം,​ ടെല്ലസ്,​ സുകുമാരൻ,​ രഘുനാഥൻ. പ്രാർഥന നാളെ ഒൻപതിന്.

മരുതുംമൂട്:ചുമടുതാങ്ങിവിള വീട്ടിൽ വേലായുധൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. സഞ്ചയനം തിങ്കൾ ഒൻപതിന്.

നേമം:മേലാംകോട് ഇടത്തുരുത്തി നീലകണ്ഠ മന്ദിരത്തിൽ പരേതനായ നീലകണ്ഠപ്പണിക്കരുടെ ഭാര്യ പി.ശാരദ (93) നിര്യാതയായി. മകൾ: എസ്.പത്മാവതി. മരുമകൻ: സുരേന്ദ്രൻ. സഞ്ചയനം ഞായർ ഒൻപതിനു മകളുടെ വസതിയായ മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിനു സമീപം പത്മാ സദനത്തിൽ.

തിരുവനന്തപുരം:കരമന തളിയൽ മഹാദേവനഗർ ടിസി 50/1179 (1) നാരായണമന്ദിരത്തിൽ സോമന്റെ ഭാര്യ രാജമ്മ (62) നിര്യാതയായി. മക്കൾ: സുരേഷ്, മധു, രമേശ്, സന്ധ്യ. മരുമക്കൾ: ശശികല, ജിജി, രാജി, വിജയകുമാർ. സഞ്ചയനം ഞായർ എട്ടിന്.

പൂജപ്പുര:ചാടിയറ സിആർഎ 202, രാജശ്രീയിൽ കെ.അനിരുദ്ധൻ നായരുടെ ഭാര്യ എസ്.രാജേശ്വരിഅമ്മ (71) നിര്യാതയായി. സംസ്കാരം നാളെ 10നു തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: രാജേഷ്നായർ (യുഎസ്), അഞ്ജന ആർ. നായർ (ബ്രൂണയ്). മരുമക്കൾ: പ്രിയ എസ്.നായർ (യുഎസ്), കൃഷ്ണകുമാർ (ബ്രൂണയ്).

മാറനല്ലൂർ:കോട്ടമുകൾ തിരുവോണം വീട്ടിൽ കെഎസ്ഇബി റിട്ട. ഓവർസീയർ പി.ഫ്രാൻസിസ് (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രേഷ്മ, രോഷ്നി, റോഷൻ. മരുമക്കൾ: വി.എം.വിനീത്, വിജിൻരാജ്. പ്രാർഥന വ്യാഴം ഒൻപതിന് സെന്റ് പോൾസ് ചർച്ചിൽ.

നെല്ലിമൂട്:മേരി പുഷ്പവിലാസം ബംഗ്ലാവിൽ പരേതനായ മിഖായേലിന്റെ ഭാര്യ പി.രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന്. മക്കൾ:എം.ജോൺ, വിജയകുമാർ, എം.ആർ.പുഷ്പകുമാരി, ലൈലകുമാരി, വാട്സൻ. മരുമക്കൾ: കെ.എൽ.അനിത, മേരി മെറ്റിൽഡ, ടി.റസാലം, ടി.രാജേന്ദ്രൻ, ബി.ഷെർളി.

പഴകുറ്റി:ഉളിയൂർ കടയ്ക്കൽ വീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ വസന്തകുമാരിയമ്മ (67) നിര്യാതയായി. മക്കൾ: അനിൽകുമാർ, അശോകൻ, ശ്രീലത. മരുമക്കൾ: കുമാരി, സരിത, രാജൻ. സഞ്ചയനം ഞായർ ഒൻപതിന്.

മഠത്തുനട:പാതിരിപ്പള്ളി മൂങ്ങോട്ടുകോണം എംഎൻആർഎ: ബി73 മേലെ പുത്തൻവീട്ടിൽ നാരായണൻ നായരുടെ ഭാര്യ കെ.രാജമ്മ (90) നിര്യാതയായി. മകൾ: ഗിരിജകുമാരി. മരുമകൻ: ബി.വേണുഗോപാലൻനായർ (റിട്ട. ബിഎസ്എൻഎൽ). മരണാനന്തര ചടങ്ങ് ഞായർ ഒൻപതിന്.

തിരുവനന്തപുരം:പുത്തൻകോട്ട മണക്കാട് ടിസി 22/235 രാമചന്ദ്രവിലാസത്തിൽ ഐഎസ്ആർഒ റിട്ട. ഉദ്യോഗസ്ഥൻ ആർ.മുരുകേശപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: എം.കെ.ഉഷറാണി, സുരേഷ്കുമാർ, സതീഷ്കുമാർ. മരുമക്കൾ: ടി.കെ.കുമാർ (കെഎസ്ആർടിസി), ലതിക, രാധിക.

മുടവൻമുകൾ:കേശവദേവ് റോഡ് കെആർആർഎ 185 സാഗര വീട്ടിൽ ജയ (66) നിര്യാതയായി. മക്കൾ: ജെ.ലത, എം.ജെ.അജി. സഞ്ചയനം ഞായർ എട്ടിന്.

തിരുവനന്തപുരം:ശ്രീകാര്യം ചെക്കാലമുക്ക് ചൈതന്യയിൽ പരേതനായ ജി.ഗോപിനാഥൻ നായരുടെ ഭാര്യ വി.വിമല (71) നിര്യാതയായി. സംസ്കാരം ഇന്നു 10ന് ശാന്തികവാടത്തിൽ. മക്കൾ: വി.ഗംഗ, ഗീത, ലീന. മരുമക്കൾ: പത്മകുമാർ, മോഹന‍കുമാർ, അനിൽകുമാർ. സഞ്ചയനം ഞായർ 8.30ന്.

നേമം:പ്രാവച്ചമ്പലം സൗഹൃദഗ്രാമത്തിൽ രോഹിണി നിലയത്തിൽ പരേതനായ ശേഖരൻ കോൺട്രാക്ടറുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് എട്ടിന് ശാന്തികവാടത്തിൽ. മക്കൾ: വിമലകുമാരി, വിജയകുമാർ, രാജു, രമാദേവി, സരള കുമാരി, ഉഷാകുമാരി, സുഗുണൻ, പരേതനായ സുരേന്ദ്രബാബു. മരുമക്കൾ: പത്മകുമാരി, രാധ, രവികുമാർ, പ്രമീള, ബാബു, ചന്ദ്രബാബു, സിന്ധു, പരേതനായ വാമദേവൻ. സഞ്ചയനം ഞായർ എട്ടിന്.

മുടപുരം:ശാസ്തവട്ടം ആയിരവില്ലിപുരം സജിതാഭവനിൽ കെഎസ്ഇബി റിട്ട. സീനിയർ അസിസ്റ്റന്റ് കെ.സത്യൻ (75) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സജിത, സിന്ധു, സരിത, സബിത, വരുൺ, സ്വപ്ന. മരുമക്കൾ: കുഞ്ഞുമോൻ, സുനിൽ, സതീശൻ, എ.എസ്.സുനിൽ. സഞ്ചയനം നാളെ എട്ടിന്.

ശ്രീകാര്യം:ചെമ്പഴന്തി മുരിയഞ്ചേരി വീട്ടിൽ ശശിധരൻ നായർ (58) നിര്യാതനായി. ഭാര്യ വത്സല. മക്കൾ: അഭിലാഷ്്, രാജേഷ്്, പരേതനായ അനീഷ്്. മരുമകൾ: അശ്വതി. സഞ്ചയനം വെള്ളി 8.30ന്്

വേട്ടമുക്ക്:കട്ടച്ചൽ റോഡ് കെആർഡബ്ല്യുഎ 83 ശ്രീവിനായകത്തിൽ റിട്ട. ട്രാഫിക് ഇൻസ്പെക്ടർ എം.ദിവാകരൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്നു 10നു ശാന്തികവാടത്തിൽ. ഭാര്യ: മാലതിഅമ്മ. മക്കൾ: രഞ്ജിത്ത്, രമ്യ. മരുമക്കൾ: ലക്ഷ്മി, സുനിൽകുമാർ (ഏഷ്യാനെറ്റ്).

തിരുവനന്തപുരം:കണ്ണമ്മൂല ലാൽഭവനിൽ എ.രാജൻലാൽ (58) നിര്യാതനായി. ഭാര്യ: എസ്.ഡി.സിന്ധു. മകൾ: എസ്.സിന്ധ്യലാൽ. സഞ്ചയനം വെള്ളി എട്ടിന്.