യുറുഗ്വായ് ജമൈക്കയെ പരാജയപ്പെടുത്തി

230

കാലിഫോര്‍ണിയ:ഇനി നാട്ടിലേക്ക് നാണക്കേടില്ലാതെ മടങ്ങാം. കോപ്പ അമേരിക്കയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ് പുറത്തായ യുറുഗ്വായ് അവസാന മത്സരത്തില്‍എതിരില്ലാത്ത മൂന്ന് ഗോളിന്ആശ്വാസം കണ്ടു. മികച്ച ഫിനിഷറുടെ അഭാവം നേരിട്ടിരുന്ന യുറുഗ്വായ് ഇന്നും സുവാരസിനെ ബെഞ്ചിലിരുത്തിയാണ് കളിക്കാനിറങ്ങിയത്.
ആബേല്‍ ഹെര്‍ണാണ്ടസും മത്തിയാസ് കൊറൂജയും യുറുഗ്വായ്ക്കായി ലക്ഷ്യം കണ്ടു. ഒരു ഗോള്‍ ജമൈക്കയുടെ പ്രതിരോധ താരം വാട്‌സന്റെ സംഭാവനയായിരുന്നു. ക്ലിയര്‍ ചെയ്യുന്നതിനിടെ വാട്‌സന്റെ കൈയില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.


അതേ സമയം ഒരിക്കല്‍ കൂടി യുറുഗ്വായ് താരം എഡിസന്‍ കവാനി പൂര്‍ണ പരാജയമായി മാറി. ഗോളെന്നുറച്ച അഞ്ചോളം മികച്ച അവസരങ്ങളാണ് കവാനിയുടെ ലക്ഷ്യബോധ്യമില്ലായ്മ പോലും യുറുഗ്വായ്ക്ക് നഷ്ടമായത്.
കഴിഞ്ഞ കോപ്പ അമേരിക്കയിലും ഒരൊറ്റ മത്സരം പോലും ജയിക്കാതെ നാട്ടിലേക്ക് മടങ്ങിയ ജമൈക്ക ഈ ടൂര്‍ണമെന്റിലും അത് ആവര്‍ത്തിച്ചു.

NO COMMENTS

LEAVE A REPLY