നിര്യാതരായി – തിരുവനന്തപുരം – 09/06/2016

718

പാലോട്:നന്ദിയോട് ചടച്ചികരിക്കകം ബിന്ദു നിവാസിൽ കെഎസ്എഫ്ഇ റിട്ട. ഉദ്യോഗസ്ഥൻ സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ജാനകി. ‌മക്കൾ: ജയശ്രീ, പ്രസാദ്, പുഷ്പബിന്ദു.

പാലോട്:നന്ദിയോട് കള്ളിപ്പാറ കുഴിവിള വീട്ടിൽ ഷൈലജാ ദേവി (56) നിര്യാതയായി. മക്കൾ: വിജയകുമാർ, ജയദേവൻ, രതീഷ്കുമാർ. മരുമക്കൾ: ബിന്ദു, രമ്യ, മായ. സഞ്ചയനം ഇന്ന് ഒൻപതിന്.

പാലോട്:പനയമുട്ടം പൊൻപാറ തടത്തരികത്തു വീട്ടിൽ ആർ. നളിനമ്മ നിര്യാതയായി. ​മക്കൾ: സുഹാസനൻ, ശ്രീകല. മരുമക്കൾ: വിജയകുമാർ, ജയശ്രീ. സഞ്ചയനം ഞായർ ഒൻപതിന്.

പാറശാല:മുര്യങ്കര ചെറുവള്ളി മഠത്തുവിള വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ഐ.കമലം (78) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ഉഷ, സുഷ, സുധ. മരുമക്കൾ: വിജയൻ, ചെല്ലൻ, പ്രീത. സഞ്ചയനം നാളെ ഒൻപതിന്.

നഗരൂർ:നന്തായ്‌വനം പൊയ്കവിള സന്തോഷ്ഭവനിൽ എൻ.സുഗുണൻ(70) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: ബിന്ദു, സന്തോഷ്, പരേതയായ ദീപ. മരുമകൻ: സലിൻറോയി. സഞ്ചയനം ഞായർ 8.30ന്.

ആറ്റിങ്ങൽ:കരിച്ചിയിൽ സിദായ് മൻസിലിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ ബീമ (50) നിര്യാതയായി. മക്കൾ: സിയാദ്, സുൽഫത്ത്.

പോത്തൻകോട്:വാവറ അമ്പലം വിളയിൽ വീട്ടിൽ അനന്തകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: മാധവിഅമ്മ. മക്കൾ: ചന്ദ്രശേഖരൻനായർ, മധുസൂദനൻനായർ, ജയകുമാരി, ഗീതാകുമാരി. മരുമക്കൾ: ഉമാറാണി, മഞ്‌ജു, രഘുനാഥൻനായർ, മുരളീധരൻനായർ. സഞ്ചയനം ഞായർ എട്ടിന്.

തിരുവനന്തപുരം:കൊച്ചുതോപ്പ് ലിസ കോട്ടേജിൽ എമിലിയാസ് പനിപ്പിള്ള (74) നിര്യാതനായി. ഭാര്യ: ജസീന്ത. മക്കൾ: ലിസ, ഹെൽട്ടൻ, മാർട്ടിൻ, ഗ്രേസി, ആഗ്നസ്. മരുമക്കൾ: ശൈല, മഞ്ചു, ജോഷി, മാർട്ടിൻ, പരേതനായ ജൂലിയസ്. പ്രാർഥന തിങ്കൾ 3.30ന് ഫാത്തിമമാതാ ദേവാലയത്തിൽ.

വയക്കല്ലൂർ:എസലൂർ സരസ്വതിവിലാസത്തിൽ (ശ്രീഭദ്രനിലയം) കെ.ശ്രീകണ്ഠൻ നായരുടെ ഭാര്യ വി.സുഭദ്രാദേവിതങ്കച്ചി (67) നിര്യാതയായി. സഞ്ചയനം ഞായർ ഒൻപതിന്.

വർക്കല:ചാവർകോട് ശ്രീനടനത്തിൽ അനിരുദ്ധൻ(84) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മകൾ: അല്ലി (ബിഎഡ് സെന്റർ, ആലപ്പുഴ). മരുമകൻ: ഡോ.സുനിൽ. സഞ്ചയനം ശനി എട്ടിന്.

എളളുവിള:കോട്ടുക്കോണം അജിത്‌ഭവനിൽ ഗവ. പ്രസ് റിട്ട. ഉദ്യോഗസ്ഥൻ എം.അഗസ്റ്റിൻ (78) നിര്യാതനായി. മകൻ: അജിത്കുമാർ, മരുമകൾ: ശോഭ. പ്രാർഥന ശനി ഒൻപതിന് കൈവൻകാല സെന്റ് പീറ്റേഴ്സ് ചർച്ചിൽ.

തിരുവനന്തപുരം:വിളപ്പിൽശാല ശ്രീസായ് നിലയത്തിൽ ഗാന്ധിസ്മാരകനിധി മുൻ ചീഫ് ഓർഗനൈസർ കെ.വേലായുധൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്നു 12.15ന്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഗായത്രി, കൃഷ്ണപ്രസാദ്. മരുമക്കൾ: രാമകൃഷ്ണൻ(ചീഫ് ക്യാമറാമാൻ, ജയ്ഹിന്ദ് ടിവി), ശാലികൃഷ്ണ. സഞ്ചയനം ചൊവ്വ 8.30ന്.

കിളിമാനൂർ:പോങ്ങനാട് ആലത്ത്കാവ് കൊട്ടാരവിളാകം വീട്ടിൽ ഭവാനിയമ്മ (86) നിര്യാതയായി.

തിരുവനന്തപുരം:നാലാഞ്ചിറ പാണൻവിള നവോദയ ഗാർഡൻസ് അമ്പാടിയിൽ കോർപറേഷൻ കൗൺസിൽ മുൻ സെക്രട്ടറി ജി.തങ്കപ്പന്റെ ഭാര്യ കെഎസ്എഫ്ഇ റിട്ട അസി. മാനേജർ എസ്.രത്നാഭായി (67) നിര്യാതയായി. സംസ്കാരം നാളെ 10നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പട്ടം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ഡോ. ടി.ആർ.ബിന്ദു, ഡോ. സിന്ധു, ഇന്ദു(എൻജിനീയർ സി–ഡാക്). മരുമക്കൾ: ഡോ. സുനിൽ. ഡോ. ഷിനോദ്, എ.അരുൺകുമാർ (എൻജിനീയർ).

മരുതൻകുഴി:കുഴിവിള ചെന്നശ്ശേരി ലെയ്ൻ എംആർഎ ജി–18ൽ പരേതനായ രാഘവൻനായരുടെ ഭാര്യ ബി. മഹേശ്വരിഅമ്മ (72) നിര്യാതയായി. മക്കൾ: വിമലകുമാരി (സരസ്വതി വിദ്യാലയം), ഉഷാകുമാരി, ഗിരീഷ്കുമാർ (വിമുക്തഭടൻ), വാരീജദേവി. മരുമക്കൾ: മുരളീധരൻനായർ (സരസ്വതി വിദ്യാലയം) ഗോപകുമാർ (ത്രിവേണി നഴ്സിങ് ഹോം), പ്രേംകുമാർ, സ്മിത. സഞ്ചയനം ഞായർ 8.30ന്.

നെയ്യാറ്റിൻകര:വഴുതൂർ പന്തപ്ലാവിള വീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ എസ്.രാജമ്മ (87) നിര്യാതയായി. മക്കൾ: ലീല (റിട്ട. പിഎ, സെക്രട്ടറി, തിരുവനന്തപുരം കോർപറേഷൻ), സുമതി, രവീന്ദ്രൻ, ചന്ദ്രൻകുട്ടി, ലതിക, ശ്രീകല (പിഎച്ച്സി, പരശുവയ്ക്കൽ). മരുമക്കൾ: സുകുമാരൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), ഗീത, സെൽവരാജൻ (ഡപ്യുട്ടി സെക്രട്ടറി ഗവ. സെക്രട്ടേറിയറ്റ്), ആമോസ് (ഫിനാൻസ്), പരേതരായ ബാബു, സരസ്വതി. മരണാനന്തര ചടങ്ങ് ശനി 10നു ചെമ്പരത്തിവിള ബിഎൽബി കോട്ടേജിൽ.

തിരുവനന്തപുരം:പട്ടം പ്ലാമൂട് ടിസി 12/437 ശ്രീനിലയത്തിൽ പരേതനായ ആർമി ഓണററി ക്യാപ്റ്റൻ ആർ. കൃഷ്ണപിള്ളയുടെ ഭാര്യ പട്ടം ഗവ.എൽപിഎസ് റിട്ട. അധ്യാപിക ടി. ലളിതകുമാരി അമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ 12.30നു തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: കെ.എൽ. ഷീല (അസി. പ്രഫ., യൂണിവേഴ്‌സിറ്റി കോളജ്), എസ്.കെ. പ്രദീപ് (ഇന്തൊനീഷ്യ), പ്രവീൺ (ലോട്ടറി വകുപ്പ്), പ്രേംജിത് (ബെംഗളൂരു). മരുമക്കൾ: കെ. രാധാകൃഷ്ണൻ (റിട്ട സെപ്ഷൽ സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ്), ബിന്ദു, ഉഷ.

നെടുമങ്ങാട് :നാവായികുളം മങ്ങാട്ടുവാതുക്കൽ എംഎം നിവാസിൽ മണിവർണന്റെ ഭാര്യ കെ.മോളി (44) നിര്യാതയായി. സഞ്ചയനം വെള്ളി രാവിലെ 10.30 ന്.

നെടുമങ്ങാട്:ചുള്ളിമാനൂർ‌ കരിങ്കട പ്രശോഭാ ഭവനിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ തിങ്കൾ രാവിലെ ഒൻപതിന്.

പൂവാർ:പൊതിവിളാകത്ത് നജ്‌ലാസ് വീട്ടിൽ പരേതനായ മൈതീൻകണ്ണിന്റെ ഭാര്യ ഫാത്തിമ ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് ഒൻപതിന് പൂവാർ ജും അ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് അഷ്റഫ്, ജമാലുദീൻ, സിദ്ദീഖ്, ഗഫൂർ, ബുഹാരി, ബിസ്‌രിയ, മാഹീൻ, പരേതയായ താഹിറ. മരുമക്കൾ: മുഹമ്മദ് യൂനുസ്, അലി ഫാത്തിമ, നിസ, ഹസീന, ഷീബ, റഫീഖ, ഇമാം, സമ്മില.

അരുമാനൂർ:പട്യക്കാല വീട്ടിൽ പി.സദാശിവൻ (72) നിര്യാതനായി. സംസ്കാരം ഇന്നു 10ന്. ഭാര്യ: ബി.ഓമന. മക്കൾ: എസ്.ഹരീഷ്, പരേതനായ അനീഷ്. മരുമകൾ: രാജി. സഞ്ചയനം ഞായർ ഒൻപതിന്.

തിരുവനന്തപുരം:മണക്കാട് കാവേരി ഗാർഡൻസിൽ (ഹരിപത്മത്തിൽ) പരേതനായ ഹരിഹരന്റെ ഭാര്യ എസ്. മുത്തുലക്ഷ്മി (68) നിര്യാതയായി. മക്കൾ: എം. ലക്ഷ്മികുമാരി, ചിത്ര, അരുൺകുമാർ (കരമന ലക്ഷ്മി എന്റർപ്രൈസസ്), മഞ്‌ജുഷ. മരണാനന്തരചടങ്ങ് ഇന്ന് 10.30ന്.

പേരേറ്റ്:തേജസിൽ ജി.തേജന്റെ ഭാര്യ പ്രശാന്ത (58) നിര്യാതയായി. മക്കൾ: ദിവ്യ, ദിജി. മരുമക്കൾ: സണ്ണി, മനീഷ. മരണാനന്തര ചടങ്ങ് ഞായർ 8.30ന്.

പാറശാല:കുന്നുമാമൂട് ഇടവിളാകത്തു വീട്ടിൽ നാരായണപിള്ള (വാസുദേവൻ–90) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ശ്രീകുമാരി, മോഹനകുമാർ, ഗോപിനാഥൻ നായർ, കൃഷ്ണൻകുട്ടി, ബാലചന്ദ്രൻ, ഗിരിജകുമാരി, വേലപ്പൻനായർ. മരുമക്കൾ: ശ്രീധരൻനായർ, വിമല, ശ്രീകുമാരി, നളിനി, രാമചന്ദ്രൻ നായർ, സിന്ധുകുമാരി. സഞ്ചയനം ഞായർ എട്ടിന്.

നേമം:നേമം ശാന്തിവിള വലിയവിള പുത്തൻവീട്ടിൽ വിശ്വംഭരന്റെ ഭാര്യ വിജയകുമാരി (56) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന്. മക്കൾ: വിനോദ്, മിനി, ബിജു. മരുമക്കൾ: ജയകുമാർ, വിദ്യ, നിഷ.

പാച്ചല്ലൂർ:പാറവിള വിഎം നിവാസിൽ സി.മനോഹരന്റെ ഭാര്യ ബി.വത്സല (54) നിര്യാതയായി. പ്രാർഥന ഇന്ന് ഒൻപതിന്.

കിളിമാനൂർ:ചെങ്കിക്കുന്ന് കായാട്ടുകോണം തെങ്ങുവിള വീട്ടിൽ റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ കെ. രാഘവൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി അമ്മ. മക്കൾ: സരസ്വതി, തുളസീധരൻ നായർ, ലത, പരേതനായ ശിവൻകുട്ടി നായർ. മരുമക്കൾ: വത്സല, ബിന്ദു, ആർ.മോഹൻ(എസ്ഐ കേരള പൊലീസ്). സ‍ഞ്ചയനം ഞായർ 8.30ന്.

നെടുമങ്ങാട്:ആനാട് മുണ്ടൂർക്കോണം വിനോദ് ഭവനിൽ കെ.ശശിധരൻ നായർ (67) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: വിദ്യ, വിനോദ്കുമാർ, വിനീത. മരുമക്കൾ: ശ്രീകുമാർ, വിശ്വലക്ഷ്മി, ലാൽ. സഞ്ചയനം തിങ്കൾ ഒൻപതിന്.

ചിറയിൻകീഴ്:കാട്ടുമുറാക്കൽ പനയത്തറവീട്ടിൽ ഷാഹുൽ ഹമീദ് ഹാജിയുടെ ഭാര്യ ഫാത്തിമാബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽജബ്ബാർ, ലൈലാബീവി, ത്യാഹിറാബീവി, ജുമൈലാബീവി, ഖദീജാബീവി, റസിയാബീവി, മൻസാർ, ബഷീർ, ഷൈലാബീവി. മരുമക്കൾ: സബീലാബീവി, സലീം, നൗഷാദ്, ഷാജഹാൻ, ഷിഹാബുദീൻ, സലീന, ഷാനു, ഷറഫുദീൻ, പരേതരായ ഷാഹുൽ ഹമീദ്, ജറാറുദീൻ.

ചിറയിൻകീഴ്:ശാർക്കര കവിതാലയത്തിൽ ശ്രീദേവി ടെക്സ്റ്റൈൽസ് ഉടമ എൻ.അപ്പു (70) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: കവിത, കലേഷ്. മരുമക്കൾ: അജിത്, സിമി.

ചിറയിൻകീഴ്:കോട്ടപ്പുറം മേലതിൽ വീട്ടിൽ ആർ.സുശീലന്റെ ഭാര്യ സത്യവതി (72) നിര്യാതയായി. മക്കൾ: ജയകുമാരി, ജയകുമാർ, ബിജീഷ്കുമാർ. മരുമക്കൾ: സുഷിൽ, മിനി. മരണാനന്തര ചടങ്ങ് ഇന്ന് 10.30ന്.

തിരുവനന്തപുരം:മണക്കാട് 77, ജിഎച്ച്എസ് ലെയ്ൻ എംഒഎം മൻസിലിൽ ചാല എംഒഎം സ്റ്റോഴ്സ് ഉടമ തോപ്പിൽ മുഹമ്മദ്ഖാൻ (81) (തേങ്ങാപ്പട്ടണം) നിര്യാതനായി. ഭാര്യ: അസ്മാബീവി. മക്കൾ: സലീമ, ഫരീദാ, ജുനൈദാ, സുബുഹാൻ, ഷാഫി, റസീലാ, അബ്ദുൽ ഹസൻ, അൻസാർ.

ശ്രീകാര്യം:എഎൻആർഎ 27, നടുവന്തല വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനിഅമ്മ (90) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, ശ്രീദേവി, മോഹനൻ നായർ. മരുമക്കൾ: ഒ.ഗിരിജ, കൃഷ്ണകുമാർ, സന്ധ്യ. സഞ്ചയനം തിങ്കൾ ഒൻപതിന്.

ചിറയിൻകീഴ്:പെരുങ്ങുഴി കൃഷ്ണപുരം കോടവിള വീട്ടിൽ ദാസൻ (68) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുനിൽകുമാർ, സുരേഷ്ബാബു, രജനകുമാരി. മരുമക്കൾ: നയന, സജിത, പ്രദീപ് കുമാർ. മരണാനന്തര ചടങ്ങ് ഇന്ന് ഒൻപതിന്.

കല്ലമ്പലം:മരുതിക്കുന്ന് നൗഷാദ് മൻസിലിൽ മുഹമ്മദ്കുഞ്ഞ് (78) നിര്യാതനായി. കബറടക്കം ഇന്ന് എട്ടിനു മരുതിക്കുന്ന് മുസ്‌ലിം ജമാഅത്തിൽ. ഭാര്യ: ആമിന ഉമ്മാൾ. മക്കൾ: എം.കെ.നൗഷാദ്, ഷാനിഫബീവി, മുഹമ്മദ് സിന്ത, ഫിറോസ്ഖാൻ, ഷീജ ബീവി. മരുമക്കൾ: ഷീജ ബീവി, അഹമ്മദാലി, നസീമ ബീവി, നിസ, താഹ.

തിരുവനന്തപുരം:എടത്വ ചക്കാലയ്ക്കലിൽ (പോളയ്ക്കൽ ) പരേതനായ സഖറിയ സി.കോരയുടെ ഭാര്യ ഗ്രേസ് (94) നാലാഞ്ചിറയിൽ മകന്റെ ചക്കാലയ്ക്കലിൽ വസതിയിൽ നിര്യാതയായി. സംസ്കാരം നാളെ 11 നു നാലാഞ്ചിറ വസതിയിലും പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിലും ശുശ്രൂഷക്കു ശേഷം മുട്ടട സെമിത്തേരിയിൽ. മാവേലിക്കര കറുകയിൽ കുടുംബാംഗമാണ്.

തിരുവനന്തപുരം:പാറോട്ടുകോണം മുട്ടത്ത് വീട്ടിൽ നിര്യാതനായ സി.ടി. ജോണി (82) ന്റെ സംസ്കാരം ഇന്ന് 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

കരുനാഗപ്പളളി:മണപ്പള്ളി പാവുമ്പ കിഴക്കേമഠത്തിൽ ജാനകിയമ്മാൾ (76) നിര്യാതയായി. മക്കൾ: രാജൻ, രാജി, രമേഷ്, രേഖ. മരുമക്കൾ: മൂർത്തി, മോഹൻ.

മരുതംകുഴി:ടിസി 7/691 മടത്തുവിളാകം വീട്ടിൽ പി.ഗോപാലകൃഷ്ണന്റെ ഭാര്യ സി.അംബുജം (65) നിര്യാതയായി. സംസ്കാരം ഇന്നു 4.30നു തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ജി.ദീപകുമാരി, ദീപക്‌കുമാർ, ദീപ്തി. മരുമക്കൾ: ജി.മുരളീധരൻ, എം.ശ്രീകുമാർ, ജി.അജിത.