ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

162

ന്യൂഡല്‍ഹി : ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി തള്ളിയത്. വ്യക്തികള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുമ്പോള്‍ തന്നെ അയോഗ്യത കല്‍പിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. ക്രിമിനല്‍ കേസില്‍ കുറ്റപത്രം ലഭിച്ചവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു തടയാന്‍ തങ്ങള്‍ക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതൊരു അയോഗ്യതയായി കണക്കു കൂട്ടുന്നില്ല. ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. രാഷ്ട്രീയത്തില്‍ ക്രിമിനല്‍വത്കരണവും അഴിമതിയും വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി വിഷയത്തില്‍ ഇടപെടുന്നില്ല. പകരം വിലക്ക് ഏര്‍പ്പെടുത്തണമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമെന്നും കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്ന ഹര്‍ജിയും കോടതി തള്ളി.

NO COMMENTS