ലോകത്ത് പത്തില്‍ ഒന്‍പത്‌ പേരും ശ്വസിക്കുന്നത് ദുഷിച്ച വായുവാണെന്ന് ലോകാരോഗ്യ സംഘടന

178

ജനീവ: ലോകത്ത് പത്തില്‍ ഒന്‍പത്‌ പേരും ശ്വസിക്കുന്നത് ദുഷിച്ച വായുവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) പറഞ്ഞു.മലിനീകരണം മൂലം ലോകത്ത് 60 ലക്ഷം പേര്‍ വര്‍ഷം തോറും മരിക്കുന്നുണ്ടെന്നും വായു മലിനീകരണം തടയുന്നതിന് ശക്തമായ നടപടി വേണമെന്നും ഡബ്ല്യു.എച്ച്‌.ഒ ആവശ്യപ്പെട്ടു.പൊതു ജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മലിനീകരണം തടയാന്‍ അടിയന്തിര നടപടികള്‍ വേണം. അതിനായി ഇനിയും കാത്തിരിക്കരുതെന്നും ഡബ്ല്യു.എച്ച്‌.ഒ പരിസ്ഥിതി, പൊതു ആരോഗ്യ ഡിപ്പാര്‍ട്ടമെന്റ് മേധാവി മരിയ നെയ്റ പറഞ്ഞു.

NO COMMENTS

LEAVE A REPLY