പാകിസ്താനുള്ള വായ്പ ലോകബാങ്ക് പിന്‍വലിച്ചു

177

ഇസ്ലാമാബാദ്: പാകിസ്താനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു. പ്രകൃതി വാതക പദ്ധതിക്കായാണ് ലോകബാങ്ക് തുക അനുവദിച്ചത്. പദ്ധതിയുടെ വികസനത്തിനായി വാതക വിതരണ കമ്ബനിയുടെ ഭാഗത്തു നിന്ന് അനുകൂലമായ നീക്കമോ താത്പര്യമോ ഇല്ലാത്തതാണ് വായ്പ പിന്‍വലിക്കാന്‍ കാരണം.
പൈപ്പ്ലൈന്‍ വഴിയുള്ള വാതകവിതരണം മൂലം ഉണ്ടാകുന്ന വാണിജ്യ നഷ്ടവും മറ്റും പ്രകൃതി വാതക പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ കുറയും എന്ന ഉദ്ദേശത്തോടെയാണ് സുയി സതേണ്‍ ഗ്യാസ് കമ്ബനി പദ്ധതിയുടെ ചുമതല ഏറ്റെടുക്കുന്നത്.
എന്നാല്‍ കമ്ബനി പിന്നീടങ്ങോട്ടുള്ള പദ്ധതിയുടെ പുരോഗതിയില്‍ കാര്യക്ഷമമായി കാര്യങ്ങള്‍ നീക്കാത്തതാണ് ലോകബാങ്കിന്റെ അതൃപ്തിക്ക് കാരണമായത്.

NO COMMENTS

LEAVE A REPLY