വനിതാ കമ്മിഷന്‍ തീരദേശ ക്യാമ്പ് തിരുവനന്തപുരത്ത് ; ഗൃഹസന്ദര്‍ശനം ഡിസംബര്‍ ആറിന് ; സെമിനാര്‍ ഡിസംബര്‍ ഏഴിന്

20

തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലയി ലെ തീരദേശ ക്യാമ്പ് ഡിസംബര്‍ ആറിന് അഞ്ചുതെങ്ങിലും ഡിസംബര്‍ ഏഴിന് കഠിനംകുളത്തുമായി നടക്കും. ക്യാമ്പിന്റെ ഭാഗമായി അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ രാവിലെ ഒന്‍പതിന് വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ആനി ദിവസം രാവിലെ 11ന് അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, പി. കുഞ്ഞായിഷ, എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫ്‌ളോറന്‍സ് ജോണ്‍സണ്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ലൂയിസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.എന്‍. സൈജുരാജ് എന്നിവര്‍ സംസാരിക്കും. തീരദേശത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ച വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിക്കും.

ഡിസംബര്‍ 6 ന് രാവിലെ 10 മുതല്‍ കഠിനംകുളം ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ചര്‍ച്ച് ഹാളില്‍ ഗാര്‍ഹികാതിക്രമങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അധ്യക്ഷത വഹിക്കും.

വനിതാ കമ്മിഷന്‍ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, പി. കുഞ്ഞായിഷ, എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണി യ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ചര്‍ച്ചിലെ ഫാ. സൈറസ് കളത്തില്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ ഷീജ മേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ഗ്രിഗറി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. റഷാദ്, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജോസ് നിക്കൊളാസ്, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ വി.എല്‍. അനീഷ വിഷയാവതരണം നടത്തും.

NO COMMENTS

LEAVE A REPLY