മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

15

കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ ഏഴു മുതല്‍ ഒമ്പത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ ഏഴു മുതല്‍ ഒമ്പത് വരെ ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

ഡിസംബര്‍ ഏഴു മുതല്‍ ഒമ്പത് വരെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് – പുതുച്ചേരി തീരങ്ങള്‍:
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് (ചെന്നൈ ഭാഗവും അതിന്റെ വടക്കന്‍ പ്രദേശങ്ങളും) എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റ് നിലനില്‍ക്കുന്നു. തുടര്‍ന്ന് കാറ്റിന്റെ വേഗത കുറയാന്‍ സാധ്യതയുണ്ട്

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം :
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 110 കിലോമീറ്റര്‍ വരെയും തീവ്രമായ കാറ്റ് നിലനില്‍ക്കുന്നു. അടുത്ത 6 മണിക്കൂര്‍ കൂടി തല്‍സ്ഥിതി തുടരുകയും അതിനു ശേഷം കാറ്റിന്റെ വേഗത കുറയാനും സാധ്യത.

ഡിസംബര്‍ 5 നു ഉച്ചവരെ നെല്ലൂര്‍ ജില്ലയില്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെയും വേഗതയില്‍ തീവ്രമായ കാറ്റ് നിലനില്‍ക്കുന്നു. ഒപ്പം തന്നെ തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന്റെ മറ്റുള്ള ജില്ലകളില്‍ മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 110 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് നിലനില്‍ക്കുകയും. തുടര്‍ന്ന് കാറ്റിന്റെ വേഗത കുറയാന്‍ സാധ്യതയുണ്ട്

വടക്കന്‍ ആന്ധ്രപ്രദേശ് തീരം: വടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസ രങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റ് നിലനില്‍ക്കുന്നു. അടുത്ത 12 മണിക്കൂര്‍ കൂടി ഇത് നിലനില്‍ക്കുകയും അതിനു ശേഷം കാറ്റിന്റെ വേഗത കുറയാനും സാധ്യത.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ് നാട്- പുതുച്ചേരി തീരം എന്നിവിടങ്ങളില്‍ ഡിസംബര്‍ 5 ഉച്ചവരെയും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡിഷ തീരം എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 രാവിലെ വരെയും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്ര തീരം എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 വൈകുന്നേരം വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മേല്‍ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY