ജമ്മു കശ്മീരിലെ അഖ്നൂരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

151

ശ്രീനഗര്‍• ജമ്മു കശ്മീരിലെ അഖ്നൂരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഖ്നൂരിലെ പല്ലന്‍വാല സെക്ടറില്‍ പുലര്‍ച്ചെ നാലോടെയാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.മൂന്നു ദിവസത്തിനുള്ളിലുണ്ടാകുന്ന നാലാമത്തെ വെടിവയ്പ്പാണിത്. നൗഗാം, പൂഞ്ച് സെക്ടറുകളിലായി ഇന്നലെമാത്രം രണ്ടു തവണ പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തി. 20 സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു.