മധ്യപ്രദേശില്‍ ബിജെപിയോട് ചായ്‌വ് പുലര്‍ത്തി വോട്ടിങ് യന്ത്രം

240

ഭോപ്പാല്‍ : വോട്ടിങ് യന്ത്രത്തില്‍ വ്യാപക തിരിമറി നടക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെ ബിജെപിയോട് ചായ്‌വ് പുലര്‍ത്തി മധ്യപ്രദേശിലെ വോട്ടിങ് യന്ത്രം. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശനാര്‍ഥം അവതരിപ്പിച്ച വോട്ടിങ് യന്ത്രത്തിലാണ് ആര്‍ക്കു വോട്ടു ചെയ്താലും അത് ബിജെപി സ്ഥാനാര്‍ഥിക്കു രേഖപ്പെടുത്തുന്നതായി ആരോപണമുയര്‍ന്നത്. ആര്‍ക്കാണു താന്‍ വോട്ട് ചെയ്തതെന്നു വോട്ടര്‍ക്ക് ഒരിക്കല്‍കൂടി കണ്ടു ബോധ്യപ്പെടാവുന്ന വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സംവിധാനം ചേര്‍ത്തുള്ള പരീക്ഷണ പ്രദര്‍ശനമാണ് സംഘടിപ്പിച്ചത്. അടുത്ത ആഴ്ചയാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ്

NO COMMENTS

LEAVE A REPLY