എക്കണോമിക്‌സ് ടൈംസ്‌ ബെസ്റ്റ്  സോഷ്യൽ എന്റർപ്രൈസ്  സ്റ്റാർട്ടപ് അവാർഡ് തിരുവനന്തപുരം സ്വദേശി വിവേക് രാജ്‌കുമാറിന്

552

എക്കണോമിക് ടൈംസിന്റെ ഈ വർഷത്തെ മികച്ച സോഷ്യൽ എന്റർപ്രൈസ് 
സ്റ്റാർട്ടപ്പിനുള്ള അവാർഡ് തിരുവനന്തപുരം സ്വദേശി വിവേക് രാജ്‌കുമാറിന്റെ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐബോനോ കമ്പനി കരസ്ഥമാക്കി.  കാർഷിക ഉൽപ്പാദനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി ) ഉപയോഗപ്പെടുത്തി വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്നതിനാണ് അവാർഡ്. 
ഊട്ടിയിലെ നീലഗിരിക്കുന്നുകളിൽ കൃഷി ചെയ്യുന്ന ഐബോനോ കമ്പനി 140 ഓളം കർഷകരുടെ വിളവിൽ അമ്പത് ശതമാനത്തോളം വർദ്ധന ഉണ്ടാക്കി. ചെറുകിട കർഷകരെ ‘ഡിജിറ്റൽ കോ ഓപ്പറേറ്റീവ് ‘എന്ന ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, അവർക്ക് അപ്രാപ്യമായിരുന്ന അത്യാധുനിക സാങ്കേതിക  വിദ്യകൾ പകർന്നു നൽകി. ഇത് കർഷകരുടെ ഉൽപ്പാദനത്തിലും വിപണനത്തിലും വലിയ മാറ്റങ്ങൾ വരുത്തുകയും, അവരുടെ വരുമാനത്തിലും ജീവിത സാഹചര്യത്തിലും വൻ പുരോഗതി സൃഷ്ടിയ്ക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന  നൂറുകണക്കിന് സ്റ്റാർട്ടപ്പുകളിൽ  നിന്നാണ് ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കമ്പനിയെ ഇക്കണോമിക് ടൈംസ്‌ തിരഞ്ഞെടുക്കുന്നത്. മദ്രാസ് ഐ. ഐ. ടി. യിൽ നിന്നും ബിടെക് -എംടെക് പൂർത്തിയാക്കിയ ശേഷം കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ച  വിവേകിന്റെ ആ താല്പര്യവും സ്വപ്നവുമാണ് ഐബോനോ കമ്പനിയായി മാറിയത്. 
തിരുവനന്തപുരം ആർ. കെ. വി. കുടുംബാംഗമായ പരേതനായ ക്യാപ്റ്റൻ ഡി. രാജ്‌കുമാറിന്റെയും, ചെമ്പഴന്തി എസ്. എൻ. കോളേജ് സുവോളജി വിഭാഗം മേധാവിയാ യിരുന്ന സുധ രാജ്‌കുമാറിന്റെയും മകനാണ് ഇരുപത്തൊമ്പതുകാരനായ  വിവേക്.

NO COMMENTS