എസ്‌‌ഡിപിഐ സംഘം വീടാക്രമിച്ച‌് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി പരിക്കേൽപ്പിച്ചു

321

കൊല്ലം : കൊട്ടിയത്ത് എസ്‌‌‌‌ഡിപിഐ ക്രിമിനല്‍ സംഘം വീടാക്രമിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി. നെടുമ്പ ന സൗത്ത്‌ മേഖലയിലെ തൈയ്‌ക്കാവ്‌മുക്ക്‌ യൂണിറ്റ്‌ കമ്മിറ്റി അംഗം തടത്തില്‍ വീട്ടില്‍ ഷാഫി (30)യ‌്‌‌ക്കാണ‌് ഇക്കഴിഞ്ഞ അർദ്ധരാത്രിയിൽ വെട്ടേറ്റത‌്. ആയുധങ്ങളുമായെത്തിയ എസ്‌‌ഡിപിഐ സംഘം വീടിന്റെ ജനലുകളും മുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിന്റെ ചില്ലും അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട‌് വീടിനു പുറത്തിറങ്ങിയ ഷാഫിയുടെ തലയ്‌ക്ക്‌ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാഫിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഷാദ്‌, ദിറാര്‍,ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമണംനടത്തിയതെന്നാണ് ആരോപണം.

NO COMMENTS