സംശയകരമായ കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും

175

കൊച്ചി• സംശയകരമായ കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും. ആദായ നികുതിയുടെ കുറഞ്ഞ പരിധി രണ്ടരലക്ഷം രൂപ ആയതിനാല്‍ തൊഴിലാളികള്‍, വീട്ടമ്മമാര്‍ എന്നിവരുടെ ചെറിയ നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കള്ളപ്പണം പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കാന്‍ ചിലര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണു ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കാന്‍ തീരുമാനം. അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിഫലം നല്‍കിയാണു കള്ളപ്പണം മാറ്റിയെടുക്കുന്നത്.
ജന്‍ധന്‍ അക്കൗണ്ടുകളും ഇത്തരത്തില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. നികുതിവെട്ടിക്കല്‍ കണ്ടെത്തിയാല്‍ ആദായനികുതിക്കു പുറമേ പിഴയും ഈടാക്കുന്നതാണ്.