സലഫി സെന്ററിലേക്കുള്ള വിഎച്ച്പി മാര്‍ച്ച് പോലീസ് തടഞ്ഞു; ചെറുക്കാനെത്തിയവരെയും തടഞ്ഞു

195

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സലഫി സെന്ററിലേക്ക് നടത്തിയ മാര്‍ച്ച് പുളിമൂട് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. റോഡില്‍ ബാരിക്കേഡുയര്‍ത്തിയാണ് മാര്‍ച്ച് തടഞ്ഞത്. വനിതാപ്രവര്‍ത്തകരടക്കം ആയിരത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
സലഫി സെന്ററിലേക്ക് മാര്‍ച്ചെത്തിയാല്‍ ചെറുക്കാനായി എസ്ഡിപിഐ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് പിന്‍വശത്തുള്ള സലഫി സെന്ററില്‍ കേന്ദ്രീകരിച്ചു. മുദ്രാവാക്യങ്ങളുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ സലഫി സെന്ററില്‍ എത്തിയിരുന്നു. ബാരിക്കേഡുയര്‍ത്തി ഇവിടെയും പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
വലിയ ഗതാഗത കുരുക്ക് രാവിലെ മുതല്‍ ഉണ്ടായത് ജനങ്ങള്‍ക്ക് കഷ്ടപ്പാടായി

NO COMMENTS

LEAVE A REPLY