വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് എതിരെ പരാതിക്കാരി കോടതിയെ സമീപിച്ചു

174

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് എതിരെ പരാതിക്കാരി കോടതിയെ സമീപിച്ചു. ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് പീഡനത്തിന് ഇരയായ യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്നും പരാതിക്കാരിക്ക് പീഡനത്തിനായി കൊണ്ടുപോയ സ്ഥലം വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറിയിച്ചിരുന്നു. അറസ്റ്റും തുടര്‍നടപടികളും കോടതി പറഞ്ഞാല്‍ മാത്രം മതിയെന്ന നിലപാടിലാണ് സംഘം.
രണ്ടു വര്‍ഷം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നാലുപേര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവിന് അസുഖം കൂടുതലാണെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം എങ്ങുമെത്താതെ വന്നതോടെ യുവതിയും ഭര്‍ത്താവും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ സഹായത്തോടെ പത്രസമ്മേളനം നടത്തി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

NO COMMENTS

LEAVE A REPLY