‘കല, ശരീരം, ചിന്ത: ആവിഷ്‌കരണങ്ങള്‍’- ബിനാലെ വേദിയില്‍ നാലുദിവസത്തെ ചര്‍ച്ചാ സംഗമം

322

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഭാഗമായി ജനുവരി 13 വെള്ളിയാഴ്ച മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചാ സംഗമം സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യോഗതത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊച്ചി ബിനാലെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡിലാണ് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഡോ നിസാര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിലെ ബൗദ്ധിക മേഖലയെ ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയങ്ങളുടെ വിവിധ മാനകങ്ങളെക്കുറിച്ചാണ് ചര്‍ച്ചാ സംഗമം നടക്കുന്നത്. ‘കല, ശരീരം, ചിന്ത: ആവിഷ്‌കാരങ്ങള്‍’ എന്നതാണ് ചര്‍ച്ചാ സംഗമത്തിന്റെ മുഖ്യപ്രമേയം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ‘പരിസരം, പ്രാദേശികത, പ്രയോഗം, കേരളീയതയും ദൃശ്യപരിസരവും, ശരീരം മുദ്രണവും നിര്‍വഹണവും, ഭാഷ, കവിത, സിദ്ധാന്തം, അനുഷ്ഠാനം, ആത്മാവിഷ്‌കരണം, കല’ തുടങ്ങിയ സെഷനുകള്‍ നാലു ദിവസം നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടകും.

അനിത തമ്പി, ശശികുമാര്‍, കല്‍പ്പറ്റ നാരായണന്‍, സജിത മഠത്തില്‍, ലതീഷ് മോഹന്‍, സി എസ് വെങ്കിടേശ്വരന്‍, റിയാസ് കോമു, രേണു രാമനാഥ്, കെ രാജന്‍, ദിനേശന്‍ വടക്കിനിയില്‍, എംവി നാരായണന്‍, ഇന്ദു ജി, ദാമോദര്‍ പ്രസാദ്, കവിത ബാലകൃഷ്ണന്‍, ശങ്കര്‍ വെങ്കിടേശ്വരന്‍, എം ആര്‍ രേണുകുമാര്‍, എന്‍ ബൈജു, ഷഹബാസ് അമന്‍, കപില വേണു, അന്‍വര്‍ അലി, ടിവി മധു, സി ജെ ജോര്‍ജ്ജ്, ആശാലത, രേഷ്മ ഭരദ്വാജ് തുടങ്ങിയവര്‍ പങ്കെടുക്കും. സിജി കൃഷ്ണന്‍, രാമു അരവിന്ദന്‍, വിനു വിവി എന്നിവരുടെ സൃഷ്ടികളെ മുന്‍നിറുത്തി പ്രത്യേക സെഷനും ഉണ്ടാകും. ശങ്കര്‍ വെങ്കിടേശ്വരനും ചന്ദ്രു നിനസവും ചേര്‍ന്നവതരിപ്പിക്കുന്ന ‘ഉടലുറവ്’ എന്ന പ്രത്യേക ആവിഷ്‌കാരവും ഉണ്ടാകും.

കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ്, എച് സി എല്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ സമയക്രമം (അനുബന്ധം)

‘കല, ശരീരം, ചിന്ത: ആവിഷ്‌കരണങ്ങള്‍’- ചര്‍ച്ചാ സംഗമം

പരിപാടിയുടെ സമയക്രമം

13.01.2017

10 AM
വിഷയം- കലയും കലാചിന്തയും
ആമുഖം- രഞ്ജിനി കൃഷ്ണന്‍, ദിലീപ് രാജ്

11 AM
മുഖ്യപ്രഭാഷണം- കല, ഉണ്മ, ഉടല്‍- നിസാര്‍ അഹമ്മദ്
പ്രതികരണങ്ങള്‍- അനിത തമ്പി, സജിത മഠത്തില്‍, ശശികുമാര്‍, കല്‍പ്പറ്റ നാരായണന്‍

3:30 PM
ചര്‍ച്ച പരിസരം, പ്രാദേശീയത, പ്രയോഗം
ലതീഷ് മോഹന്‍, സി എസ് വെങ്കിടേശ്വരന്‍, റിയാസ് കോമു, രേണു രാമനാഥ്, കെ രാജന്‍, ദിനേശന്‍ വടക്കിനിയില്‍,
സംഭാഷണം- സിജി കൃഷ്ണന്‍, കവിത ബാലകൃഷ്ണന്‍

14.01.2017

6 PM

ബിനാലെ ആദ്യ നോട്ടം- അനിത തമ്പി, നിസാര്‍ അഹമ്മദ്

15.01.2017

10 AM
സംഭാഷണം- വിനു വിവി, എം ആര്‍ രേണുകുമാര്‍

11 AM
ചര്‍ച്ച കേരളീയതയും ദൃശ്യപരിസരവും
സുജിത് കുമാര്‍ പാറയില്‍, ശശികുമാര്‍, കവിത ബാലകൃഷ്ണന്‍, ദാമോദര്‍ പ്രസാദ്
സംഭാഷണം- രാമു അരവിന്ദന്‍/ബൈജു നടരാജന്‍

3.30 PM
ചര്‍ച്ച- മുദ്രണവും നിര്‍വഹണവും
എംവി നാരായണന്‍, ഇന്ദു ജി, ശങ്കര്‍ വെങ്കിടേശ്വരന്‍, ഷഹബാസ് അമന്‍
സംഭാഷണം- കപില വേണു, ഇന്ദു ജി, എം വി നാരായണന്‍

6.30 PM
ഉടലുറവ്- ആവിഷ്‌കാരം- ശങ്കര്‍ വെങ്കിടേശ്വരന്‍, ചന്ദ്രു നിനസം

16.01.2017

ചര്‍ച്ച- ഭാഷ, കവിത, സിദ്ധാന്തം
അന്‍വര്‍ അലി, ടിവി മധു, സിജെ ജോര്‍ജ്ജ്, ആശാലത, ലതീഷ് മോഹന്‍
സംഭാഷണം
കല്‍പ്പറ്റ നാരായണന്‍
അനുഷ്ഠാനം, ആത്മാവിഷ്‌കാരം, കല
ദിനേശന്‍ വടക്കിനിയില്‍, രേഷ്മ ഭരദ്വാജ്

3.30 PM
ചര്‍ച്ച- ഉടല്‍ ഉണ്മ, കല, സമാഹരണം-നിസാര്‍ അഹമ്മദ്

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇമെയില്‍ അയക്കേണ്ട വിലാസം-info@kochimuzirisbiennale.org

NO COMMENTS

LEAVE A REPLY