സര്‍ക്കാരിനെ വിലയിരുത്താനായിട്ടില്ലെന്ന് വിഎസ്

212

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്താനായിട്ടില്ലെന്ന് വിഎസ് അച്യൂതാനന്ദന്‍. സര്‍ക്കാരിന്റെ നൂറാം ദിവസത്തോടനുബന്ധിച്ചുള്ള പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോഴാണ് വിഎസിന്റെ മറുപടി. പിണറായി സര്‍ക്കാരിന്റെ നൂറാം ദിനം എല്‍ഡിഎഫ് ആഘോഷിക്കുന്നതിനിടയിലാണ് വിഎസിന്റെ പ്രസ്താവന വന്നിരിക്കുന്നത്.എന്നാല്‍ ജനപിന്തുണ കിട്ടിയ നൂറ് നാളുകളാണ് കഴിഞ്ഞ് പോയതെന്ന് പിണറായി പറഞ്ഞു.ഈ ചെറിയ കാലയളവില്‍ ജനപക്ഷത്ത് നിന്ന് ഒട്ടേറെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. സ്ത്രീ സുരക്ഷ, വിലക്കയറ്റ നിയന്ത്രണം എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.ഒട്ടേറെ സുസ്ഥിര വികസന പദ്ധതികള്‍ക്ക് സര്‍ക്കാരിന് തുടക്കമിടാന്‍ കഴിഞ്ഞിട്ടുണ്ട്. മൂലധന നിക്ഷേപത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം സാമൂഹ്യക്ഷേമ പദ്ധതികളും മുടക്കം വരുത്താതെ സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വരുംനാളുകളില്‍ തുടരേണ്ടതുണ്ടെന്നും അതിന് ജനങ്ങള്‍ കൂടെ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. റേഡിയോ വഴി നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.