ഹോംവര്‍ക്ക് ചെയ്യാത്തതിന്‍റെ പേരില്‍ പത്തുവയസ്സുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

204

ഗോന്‍ഡ (ഉത്തര്‍ പ്രദേശ്) • ഹോംവര്‍ക്ക് ചെയ്യാത്തതിന്‍റെ പേരില്‍ പത്തുവയസ്സുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഗോന്‍ഡ ജില്ലയിലുള്ള എഐഎംഎസ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ നോട്ട്ബുക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് കുട്ടിയെ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദിച്ചു. കുട്ടിയെ പിടിച്ചുതള്ളുകയും ചെകിട്ടത്ത് തുടരെത്തുടരെ അടിക്കുകയും ചെയ്തു. മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധ്യാപകനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

NO COMMENTS

LEAVE A REPLY