പിണറായി വിജയന് അധികാര ഭ്രാന്തെന്ന് വി.എം.സുധീരന്‍

186

തിരുവനന്തപുരം • പിണറായി വിജയന് അധികാര ഭ്രാന്തെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. പാവപ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നത്. സമരപ്പന്തലിലേക്ക് പൊലീസ് ഗ്രനേഡ് എറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളെ വിരട്ടുംപോലെ കോണ്‍ഗ്രസിനെ വിരട്ടേണ്ട. സ്വാശ്രയ പ്രശ്നത്തില്‍ സമരം തുടരും.സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, സമരപ്പന്തലില്‍ ലാത്തിച്ചാര്‍ജുണ്ടായി.പൊലീസുകാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.