ബിന്ദുകൃഷ്ണയെ ആശുപത്രിയില്‍വെച്ച് അപമാനിച്ച കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് സുധീരന്‍

143

കൊല്ലം കടയ്ക്കലില്‍ വയോവൃദ്ധയെ പീഡിപ്പിച്ച സംഭവമിറിഞ്ഞ് അവടെ എത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയെ ആശുപത്രിയില്‍വെച്ച് അപമാനിച്ച കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ബിന്ദുകൃഷ്ണ നല്‍കിയ പരാതിയില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത പോലീസിന്റെ സമീപനം കടുത്ത കൃത്യവിലോപമാണ്.
ഇതിന് പുറമേ കടയ്ക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് പൊതുയോഗം നടത്തുന്നതിനുള്ള കോണ്‍ഗ്രസിന്റെ അപേക്ഷ തള്ളിക്കളഞ്ഞ പോലീസ് നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്.കടയ്ക്കല്‍ പോലീസിന്റെ പക്ഷപാതപരമായ നടപടികളെ കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഈ രണ്ടു വിഷയങ്ങളിലും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

NO COMMENTS

LEAVE A REPLY